സുഹൈൽ മൊഴി ചൊല്ലിയത് തന്നെക്കാളും കൂടുതല്‍ വെളുപ്പു നിറമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുവാൻ; ലൈംഗിക വൈകൃതങ്ങള്‍ക്കു വഴങ്ങിക്കൊടുത്തില്ല; സ്വകാര്യ ഭാഗത്ത് പച്ച കുത്തണമെന്ന് പറഞ്ഞു; തനിക്ക് മൈലാഞ്ചി ഉപയോഗിക്കുന്നത് ഇഷ്ടമാണെങ്കിലും പച്ച കുത്തുന്നതിനോടു യോജിപ്പില്ലായിരുന്നു; ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നതിനെ കുറിച്ച് സഹപാഠികളില്‍ അടുപ്പമുള്ള ചിലരോടു മോഫിയ പറഞ്ഞത് നടുക്കുന്ന കാര്യങ്ങൾ

മോഫിയയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്ത്. താന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന വിവരം സഹപാഠികളില്‍ അടുപ്പമുള്ള ചിലരോടു മോഫിയ പറഞ്ഞിരുന്നു. മോഫിയെക്കാളും കൂടുതല്‍ വെളുപ്പു നിറമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുവാൻ സുഹൈല്‍ തീരുമാനിച്ചിരുന്നു. അതിനു വേണ്ടിയായിരുന്നു മൊഴി ചൊല്ലിയത് എന്നായിരുന്നു മോഫിയ പറഞ്ഞത്.
മോഫിയ ലൈംഗിക വൈകൃതങ്ങള്‍ക്കു വഴങ്ങിക്കൊടുത്തില്ല.ഈ കാരണം പറഞ്ഞ് ഉപദ്രവിക്കുമായിരുന്നു. തനിക്ക് മൈലാഞ്ചി ഉപയോഗിക്കുന്നത് ഇഷ്ടമാണെങ്കിലും പച്ച കുത്തുന്നതിനോടു യോജിപ്പില്ലായിരുന്നുവെന്നാണ് മോഫിയാ പറഞ്ഞിരുന്നത്. സ്വകാര്യ ഭാഗത്ത് പച്ച കുത്തണമെന്നായിരുന്നു സുഹൈലിന്റെ അവശ്യം.
അതിനു സമ്മതിക്കാത്തതിന്റെ പേരിലും ഉപദ്രവിച്ചിരുന്നു. സഹപാഠികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മോഫിയയുടെ മരണത്തിന്റെ ആഘാതത്തിലാണ് പലരും. പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും മോഫിയയുടെ വാക്കുകള്‍ ശരിവയ്ക്കുന്നു. മോഫിയ ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായിയെന്ന് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.
സ്ത്രീധനത്തിനു വേണ്ടി യുവതിയെ ക്രൂരമായി മര്‍ദിച്ചു . മാനസിക രോഗിയാക്കി ചിത്രീകരിച്ചു. ഭര്‍ത്താവിന്റെ മാതാവ് സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. ഭര്‍ത്താവ് സുഹൈല്‍ ഇവരെ അടിമയെ പോലെ ഉപദ്രവിച്ചു. ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി.
ഇങ്ങനെ ഒരുപാട് കാര്യങ്ങൾ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. പ്രതികളെ ഇന്നു കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. തുടര്‍ന്നായിരിക്കും ചോദ്യം ചെയ്യലും തെളിവെടുക്കലും. സുഹൈലിനെയും പിതാവിനെയും മാതാവിനെയും 14 ദിവസത്തേയ്ക്കാണ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























