നിയമവിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യ... മൊഫിയയെ മാനസികരോഗിയെന്ന് മുദ്രകുത്തി ഒന്നാംതലാഖ് ചൊല്ലി; സ്ത്രീധനമായി പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ടു

നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം നേരിട്ടതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്ത്രീധനമായി സ്വര്‍ണം വേണമെന്ന് ഭര്‍ത്താവ് മുഹമ്മദ് സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടു.
സുഹൈലിന് ജോലിയില്ലാത്തതിനാല്‍ കച്ചവടം തുടങ്ങാന്‍ 40 ലക്ഷം രൂപ വീട്ടുകാരില്‍നിന്ന് വാങ്ങാന്‍ മൊഫിയയെ നിര്‍ബന്ധിച്ചു. ഇതിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. സഹിക്കാന്‍ വയ്യാതായപ്പോഴാണ് മൊഫിയ സ്വന്തംവീട്ടിലേക്കു തിരിച്ചുപോന്നത്.
പിന്നീട് ഒന്നാംതലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതായി കാണിച്ച് സുഹൈല്‍ പള്ളിയില്‍ കത്തുനല്‍കി. മൊഫിയയുടെ വീട്ടിലേക്കും കത്തയച്ചു. മൊഫിയയ്ക്ക് മാനസിക പ്രശ്‌നമാണെന്നും ഇതുമറച്ചുവച്ചാണ് കല്യാണം നടത്തിയതെന്നും പള്ളിയില്‍ നല്‍കിയ കത്തില്‍ പറഞ്ഞു. ബന്ധം വേര്‍പെടുത്തണമെന്നും അതില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ മാനസിക ബുദ്ധിമുട്ടാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അടിമയെപ്പോലെയാണ് പെരുമാറിയതെന്ന് മൊഫിയ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണ്. അശ്ലീലചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ നിര്‍ബന്ധിച്ചു.
സ്വകാര്യഭാഗങ്ങളില്‍ പച്ചകുത്തണമെന്ന് ആവശ്യപ്പെട്ടു. പലതവണ ശരീരത്തില്‍ മുറിവേല്‍പ്പിച്ചു. ഉമ്മ റുഖിയയും സ്ഥിരമായി ഉപദ്രവിച്ചിരുന്നു. മാനസികരോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തി.
താന്‍ യുട്യൂബര്‍ ആകുമെന്നും സിനിമയില്‍ തിരക്കഥ എഴുതി ജീവിക്കുമെന്നും പറഞ്ഞിരുന്ന സുഹൈല്‍ പിന്നീട് കച്ചവടം തുടങ്ങാന്‍ 40 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാതായപ്പോള്‍ പീഡനം തുടര്‍ന്നെന്നും പരാതിയിലുണ്ട്. പീഡനവിവരം മൊഫിയ സഹപാഠികളോട് പറഞ്ഞിരുന്നു. മകള്‍ ക്രൂരമായ പീഡനം നേരിട്ടിരുന്നതായി മൊഫിയയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha























