പ്രണയം നടിച്ച് 17 കാരന്‍ 15 കാരിയെ ബലാത്സംഗം ചെയ്തു; വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്; പ്രസവിച്ച കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 15 കാരി

മധ്യപ്രദേശില്‍ 15 കാരി പ്രസവിച്ച കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഗ്രാമത്തിലെ 17 വയസ്സുള്ള ഒരു ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഫെബ്രുവരിയില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയാക്കുകയും ചെയ്തു.
ഓഗസ്റ്റില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഗര്‍ഭിണിയായ വിവരം വീട്ടുകാരെ അറിയിച്ചത്. പിന്നീട് പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം വീട്ടുകാരോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ആണ്‍കുട്ടിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പിന്നീട് ജുവനൈല്‍ കറക്ഷണല്‍ ഹോമിലേക്ക് അയച്ചു.താമസിയാതെ പെണ്‍കുട്ടിക്ക് ആരോഗ്യപരമായ സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഒക്ടോബര്‍ 16 ന് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
കുറച്ച് ദിവസത്തിന് ശേഷം കുഞ്ഞിന് അനക്കം ഇല്ലാത്തതിനാല്‍ വീട്ടുകാര്‍ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് പോയി. കുഞ്ഞിന് അസുഖമാണെന്ന് അവര്‍ ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞു. കുഞ്ഞിനെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ മരിച്ചതായി അറിയിക്കുകയായിരുന്നു.
മരണം സ്ഥിരീകരിച്ച ശേഷം സ്വാഭാവിക കാരണങ്ങളാലാണോ കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം ശുപാര്‍ശ ചെയ്തു. കഴുത്ത് ഞെരിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
പ്രാഥമിക ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന് കേസെടുത്തത്. അപമാന ഭാരത്താലാണ് ഈ ക്രൂരതയ്ത്ത് പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് ദമോയിലെ തെണ്ടുഖേഡയിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ അശോക് ചൗരസ്യ പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് കോടതി പെണ്‍കുട്ടിയെ ജുവനൈല്‍ കറക്ഷണല്‍ ഹോമിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























