നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം

മൊബൈൽ റീചാർജ് പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിൽ നിലവിലെ 28 ദിവസത്തെ പ്ലാനുകൾ മൂലമുണ്ടാകുന്ന അസൗകര്യങ്ങളെക്കുറിച്ച് ഉപയോക്താക്കളുടെ വർധിച്ചുവരുന്ന ആശങ്കകൾ കണക്കിലെടുത്ത് 30 ദിവസത്തെ പ്ലാനുകളാക്കി അവതരിപ്പിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകി.
പാർലമെന്റിൽ താൻ ഉയർത്തിയ ആവശ്യം ഇപ്പോൾ ഫലം കണ്ടിരിക്കുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. രാജ്യസഭയിൽ ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദയും അടുത്തിടെ ഈ വിഷയം ശക്തമായി ഉന്നയിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























