Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?

27 MARCH 2026 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ അതോ പുറത്താകുമോ? രണ്ടു വര്‍ഷമായി യുദ്ധം കൊണ്ട് ഇസ്രായേലിന് ഞെരുക്കുന്ന നെതന്യാഹുവിനെ ജനം പുറംതള്ളുമോ അതോ വീണ്ടും അവരോധിക്കുമോയെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം. പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച് നാല് ആഴ്ചകള്‍ പിന്നിടുമ്പോഴും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ആഭ്യന്തര രാഷ്ട്രീയത്തില്‍ അനുകൂല തരംഗം സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ സൈനിക നീക്കങ്ങള്‍ ഇതുവരെ പൂര്‍ണ്ണ വിജയം കാണാത്തതും, സര്‍ക്കാരിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടാക്കിയിരിക്കുന്നു. ഇത് നെതന്യാഹുവിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇസ്രായേലില്‍ ഉടന്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് നെതന്യാഹു. ഒക്ടോബര്‍ വരെ നിലവിലെ സര്‍ക്കാരിന് കാലാവാധിയുണ്ടെങ്കിലും മുന്നോട്ടുപോകുന്നതില്‍ നെതന്യാഹുവിന് വലിയ ആശങ്കയുണ്ട്.

ഇസ്രായേലിലെ പൊതു നിയമപ്രകാരം മാര്‍ച്ച് 31-നകം പാര്‍ലമെന്റില്‍ ബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. അങ്ങനെ വന്നാല്‍ 90 ദിവസത്തിനുള്ളില്‍ രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. 225 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കേന്ദ്രീകൃതമായ ബജറ്റ് പാസാക്കിയെടുക്കാന്‍ തന്റെ സഖ്യകക്ഷികളോട് നെതന്യാഹു അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും അനുമതിയുണ്ടാകുമോ എന്ന് വ്യക്തമല്ല. ഈയിടെ പുറത്തുവന്ന സര്‍വ്വേകള്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ ലിക്വിഡ് പാര്‍ട്ടിക്കും വലിയ തിരിച്ചടിയാണ് പ്രവചിക്കുന്നത്. നിലവില്‍ 34 സീറ്റുകളുള്ള ലിക്വിഡ് പാര്‍ട്ടിക്ക് പുതിയ തിരഞ്ഞെടുപ്പ് നടന്നാല്‍ 28 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.

ഇവര്‍ നേതൃത്വം നല്‍കുന്ന സഖ്യം കേവലഭൂരിപക്ഷത്തിന് ഭരിക്കാന്‍ ആവശ്യമായ 61 സീറ്റുകള്‍ നേടില്ലെന്നും 51 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ ആത്മീയ നേതാവ് അയത്തുള്ള അലി ഖൊമേനിയുടെ വധത്തിന് പിന്നാലെ നെതന്യാഹുവിന്റെ ജനപിന്തുണ ഉയരുമെന്നും രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തി കേവല ഭൂരിപക്ഷം നേടി വിജയിക്കാമെന്ന് നെതന്യാഹു കരുതിയിരുന്നു. യുദ്ധം അഞ്ചാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴും ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതിരോധം ശക്തമായി തുടരുന്നതും ഇസ്രയേലിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടാകുന്നതും നെതന്യാഹു പക്ഷത്തിന് വന്‍ തിരിച്ചടിയായിരിക്കുന്നു. മാത്രവല്ല ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ ഡോമിന് ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാന്‍ സാധിച്ചതുമില്ല.

യുദ്ധം വഴി ജനശ്രദ്ധ തിരിക്കാനോ രാഷ്ട്രീയ നേട്ടമുണ്ടാക്കാനോ നിലവില്‍ സാധിക്കാത്തതിനാല്‍, ബജറ്റ് പാസാക്കി അധികാരം നിലനിര്‍ത്താനാണ് നെതന്യാഹു ഇപ്പോള്‍ ശ്രമിക്കുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇറാന്റെ ആയുധ വ്യവസായത്തെ 48 മണിക്കൂറിനുള്ളില്‍ തകര്‍ക്കാന്‍ ഇസ്രയേലി കമാന്‍ഡര്‍മാരോട് ബെന്യാമിന്‍ നെതന്യാഹു ഉത്തരവിട്ടിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായി സമാധാന ചര്‍ച്ചകള്‍ക്കുള്ള പദ്ധതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് നെതന്യാഹു തന്റെ ടെല്‍ അവൈവ് ബങ്കറില്‍ നിന്ന് കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇറാന്റെ മിസൈല്‍ ശേഖരത്തിനും ആണവ പരിപാടിക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ടെഹ്‌റാനിന്റെ സൈനിക ശേഷി തടയാന്‍ അമേരിക്കന്‍ പ്രതിരോധസംവിധാനത്തിന് സാധിച്ചില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉന്നത സൈനിക ഉപദേഷ്ടാക്കളും വിലയിരുത്തിയിരിക്കുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം ഇല്ലാതാക്കുക, ടെഹ്‌റാന്‍ ഒരു ആണവായുധം വികസിപ്പിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കുക, ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കാനുള്ള സിവിലിയന്മാര്‍ക്ക് ഇറാനില്‍ അന്തരീക്ഷം ഒരുക്കുക എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് യുദ്ധത്തിലൂടെ ഇസ്രയേല്‍ ആവശ്യപ്പെടുന്നത്. മൂന്ന് ലക്ഷ്യങ്ങളും നേടിയില്ലെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് നെതന്യാഹു പറയുന്നു.

അതിനിടെയാണ് നെതന്യാഹുവിന് സ്വന്തം ഓഫീസിനുള്ളിലും എതിര്‍പ്പുകളെയും ആക്ഷേപങ്ങളെയും നേരിടേണ്ടിവന്നിരിക്കുന്നത്. ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നതടക്കം ഗുരുതര ആരോപണങ്ങളും വംശീയ അധിക്ഷേപവും നടത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ വക്താവും ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫുമായ സിവ് അഗ്മോന്‍ രംഗക്കത്തുവന്നിതിനു പിന്നാലെ പിന്നാലെ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കി. നെതന്യാഹുവിന് പുറമെ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയായ ലിക്കുഡിലെ അംഗങ്ങള്‍, പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മൊറോക്കന്‍ വംശജരായ ജൂതന്മാര്‍ എന്നിവര്‍ക്കെതിരെയാണ് അഗ്മോന്‍ അധിക്ഷേപവും വംശീയ ചുവയുള്ള പരാമര്‍ശങ്ങളും നടത്തിയിരിക്കുന്നത്. ഇസ്രായേല്‍ ചാനലുകള്‍ ചൊവ്വാഴ്ച പുറത്തുവിട്ട ഈ വെളിപ്പെടുത്തലുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതസംഭവമായിരുന്നു. അഗ്മോനെ പുറത്താക്കണമെന്ന ആവശ്യം ഭരണ-പ്രതിപക്ഷ നിരകളില്‍ നിന്ന് ഉയര്‍ന്നതോടെയാണ് ധൃതിപിടിച്ചുള്ള നടപടി. നിലവിലെ സാഹചര്യത്തില്‍ ഇസ്രായേലില്‍ ബഞ്ചമിന്‍ നെതന്യാഹുവിന്റെ കസേരയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഇളക്കം സംഭവിക്കാമെന്നതാണ് സാഹചര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (7 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (7 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (10 hours ago)

Malayali Vartha Recommends