അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന നിലയിൽ സി.പി.എം വലിയ പ്രാധാന്യത്തോടെ അവതരിപ്പിച്ച ആര്യ രാജേന്ദ്രൻ പാർട്ടിയിൽ പാടെ അവഗണിക്കപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും മുൻ മേയറെ പാർട്ടി കൃത്യമായി മാറ്റിനിർത്തുകയാണ്.
കോർപ്പറേഷൻ ഭരണം നഷ്ടമായതിന് പിന്നിലെ പ്രധാന കാരണം ഭരണത്തിലെ പിഴവുകളാണെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ ആര്യയെ പ്രധാന വേദികളിൽ നിന്നും പാർട്ടി ഒഴിവാക്കുന്നത്.
https://www.facebook.com/Malayalivartha

























