Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വിദ്യാര്‍ത്ഥിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ കഞ്ചാവ് നല്‍കി ക്രൂരമായി മര്‍ദ്ദിച്ചു; സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

26 NOVEMBER 2021 09:03 PM IST
മലയാളി വാര്‍ത്ത

More Stories...

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

പോത്തന്‍കോട് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ നിര്‍ബന്ധിച്ച്‌ കഞ്ചാവ് നല്‍കി ക്രൂരമായി മര്‍ദ്ദിച്ചു. പോത്തന്‍കോട് വാവറയമ്ബലം ഷബിന്‍ കോട്ടേജില്‍ മുഹമ്മദ് ഷബിന്‍ (18) ആണ് കഞ്ചാവ് മാഫിയാ സംഘത്തിന്റെ പീഡനത്തിനിരയായത്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഷിബിന്റെ സുഹൃത്ത് ഷിനാസ് വീട്ടിലെത്തി വിളിച്ചിക്കി മംഗലപുരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ എത്തിക്കുകയായിരുന്നു.തുടര്‍ന്ന് അവിടെ കാത്തു നിന്ന മൂന്നംഗ സംഘവുമായി ചേര്‍ന്ന് പതിനായിരം രൂപ ആവശ്യപ്പെട്ട് ഷബിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തശേഷം നിര്‍ബന്ധിച്ച്‌ കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ ഉപയോഗിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഷബിന്‍െറ ഇരു കാല്‍വെള്ളയിലും കുറുവടി ഉപയോഗിച്ച്‌ അതിക്രൂരമായി മര്‍ദ്ദിക്കുകയും സിഗരറ്റ് കത്തിച്ച്‌ ദേഹത്ത് പൊള്ളിക്കുകയും ചെയ്തു . സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നും വീട്ടിലെത്തി അമ്മയെ ഉപദ്രവിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പേടിച്ച ഷബിന്‍ വിവരം വീട്ടില്‍ അറിയിച്ചില്ല.

എന്നാല്‍ അടുത്ത ദിവസം സംഘത്തോട് തന്റെ മൊബൈല്‍ ഫോണ്‍ തിരികെ ആവശ്യപ്പെട്ടപ്പോള്‍ പതിനായിരം രൂപ ഉടന്‍ എത്തിക്കണമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിന് ശേഷം പുറത്തിറങ്ങാതെ പേടിച്ച്‌ അവശനിലയിലായ ഷബിനോട് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതേ തുടര്‍ന്ന് ഷബിന്റെ മാതാവ് കഴിഞ്ഞ ദിവസം മംഗലപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസില്‍ പരാതി കൊടുത്തതറിഞ്ഞ് ഇന്നലെ രാത്രി 8 .30 ഓടെ പോത്തന്‍കോട് വാവറയമ്ബലത്തെ ഷബിന്‍െറ വീട്ടിലെ മതില്‍ ചാടികടന്നെത്തിയ നാലംഗ അക്രമി സംഘം ആയുധംകാട്ടി വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ പോത്തന്‍കോട് , മംഗലപുരം പൊലീസുകള്‍ സംയുക്തമായി നടത്തിയ തെരച്ചിലില്‍ പ്രതികള്‍ പിടിയിലായി.

പ്രതികളില്‍ നിന്ന് ഷബിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു. മംഗലപുരം സ്വദേശികളായ കുട്ടനെന്ന ഷെഹിന്‍, അഷ്റഫ് , അന്‍സര്‍, മുരുക്കുപുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് പിടിയിലായത്. ഇതില്‍ ഷെഹിന്‍, അഷ്റഫ്, അന്‍സര്‍ എന്നിവര്‍ മംഗലപുരം സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്  (2 minutes ago)

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്  (18 minutes ago)

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ  (26 minutes ago)

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ  (29 minutes ago)

അഞ്ചു കൊല്ലവും ഞങ്ങളിവിടെ തന്നെ കാണും; പുറത്താകുമെന്ന ആശങ്കയില്ല ; വിവി രാജേഷ്  (31 minutes ago)

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്  (32 minutes ago)

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (41 minutes ago)

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (2 hours ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (2 hours ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (2 hours ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (2 hours ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (2 hours ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (2 hours ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (3 hours ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (3 hours ago)

Malayali Vartha Recommends