മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്

അമ്മ സംഘടനയിലെ പൊട്ടിത്തെറി.. പ്രശ്ന പരിഹാരം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടി. നടി അൻസിബയുടെ ടിനി ടോമിനെതിരായ പരാതിയിൽ അൻസിബയുമായി അനുരഞ്ജന ശ്രമം നടത്തിയെങ്കിലും അതും പരാജയം എന്നാണ് വിവരം. നിയമപരമായി മുന്നോട്ട് തന്നെയെന്ന് ഉറച്ച് നിൽക്കുകയാണ് അൻസിബ. മാപ്പ് എഴുതി നൽകണമെന്ന ടിനിടോമിന്റെ ആവശ്യം അൻസിബ തള്ളി.
വിഷയം കോടതിക്ക് പുറത്ത് തീർക്കണമെന്നും പരാതി പിൻവലിക്കണം എന്നുമുള്ള അഡ്ഹോക്ക് കമ്മിറ്റി കൺവീനറും എംഎൽഎയുമായ രമേഷ് പിഷാരടിയുടെ ആവശ്യവും താരം തള്ളി. ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാൽ പരാതി പിൻവലിക്കാമെന്ന് അൻസിബ പറഞ്ഞു. രാജിവെച്ച മുതിർന്ന താരങ്ങളെയും അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. ശ്വേതാ മേനോൻ, മല്ലിക സുകുമാരൻ എന്നിവരെ തിരികെ കൊണ്ടുവരാനാണ് നീക്കം. അമ്മയുടെ അഡ്ഹോക്ക് കമ്മറ്റി യോഗം ഇന്നലെയാണ് ചേർന്നത്. അമ്മ സംഘടനയ്ക്ക് ഉടൻ സ്ഥിരം കമ്മിറ്റി രൂപീകരിക്കുമെന്ന് രമേഷ് പിഷാരടി അറിയിച്ചു.
സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ല. ശ്വേത മേനോൻ, അൻസിബ, മല്ലിക സുകുമാരൻ, മമ്മുട്ടി, മോഹലാൽ തുടങ്ങി എല്ലാവരോടും താൻ സംസാരിച്ചു. രാജിവെച്ചവരെ അമ്മയിൽ തിരിച്ച് എത്തിക്കുമെന്നും പിഷാരടി പ്രതികരിച്ചു. ഭരണസമിതി രാജിവെച്ചതിന് പിന്നാലെയാണ് അമ്മ സംഘടനയെ താൽക്കാലികമായി നയിക്കാൻ ഒരു അഡ്‌ഹോക്ക് കമ്മിറ്റിയെ നടൻ ജഗദീഷ് പ്രഖ്യാപിച്ചത്. നാല് മാസമായിരിക്കും അഡ്ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും
https://www.facebook.com/Malayalivartha





















