മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് വഴക്കു പറഞ്ഞതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് അമ്മ ചോദ്യം ചെയ്തതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. പെരുവന്താനം കൊക്കയാര്‍ നാരകപ്പുഴ വടക്കേപുളിക്കല്‍ വീട്ടില്‍ ആരിഫിന്റെ മകന്‍ റസല്‍ മുഹമ്മദ് (15) ആണ് ആത്മഹത്യ ചെയ്തത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റസല്‍ രാത്രിയില്‍ മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തതിന് പിന്നാലെ ആയിരുന്നു ഇത്.
ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് മാതാവ് റസീല ഉണര്‍ന്നപ്പോള്‍ മകന്‍ റസല്‍ മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. തുടര്‍ന്ന് റസീല ഫോണ്‍ വാങ്ങി വച്ചു. രാവിലെ മൊബൈല്‍ ചോദിച്ചപ്പോള്‍ 12 മണി വരെ പഠിച്ചാല്‍ തരാമെന്ന് പറഞ്ഞു. പന്ത്രണ്ടു മണിക്ക് മൊബൈല്‍ നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായെങ്കിലും മൊബൈല്‍ വാങ്ങാതെ റസല്‍ സ്വന്തം മുറിയില്‍ കയറി വാതിലടച്ചു.
ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും വാതില്‍ തുറക്കാത്തതിനാല്‍ വീട്ടുകാര്‍ ബലമായി വാതില്‍ തുറന്ന് മുറിയില്‍ കടന്നപ്പോള്‍ റസല്‍ തൂങ്ങി നില്‍ക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഏന്തയാര്‍ ജെ.ജെ മര്‍ഫി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പെരുവന്താനം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























