സിലബസ് പൂര്‍ത്തിയാക്കാന്‍ കഴിയില്ല...സംസ്ഥാനത്ത് സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാന്‍ സാധ്യത

സംസ്ഥാനത്ത് സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാന്‍ തീരുമാനമായി. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദീര്‍ഘനാള്‍ സ്‌കൂളുകള്‍ അടഞ്ഞുകിടന്നിരുന്നു. സ്‌കൂളുകള്‍ തുറന്നപ്പോള്‍ ക്ലാസുകള്‍ ഉച്ചവരെ മാത്രമാണ് നടക്കുന്നത്. ഇതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
നവംബര്‍ 1നാണ് സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകള്‍ തുറന്നത്. ക്ലാസുകള്‍ ഉച്ചവരെ മാത്രമായതിനാല്‍ സിലബസ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. പ്ലസ് വണ്ണിന് 50 താത്ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി.
https://www.facebook.com/Malayalivartha

























