സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; ഇടുക്കി ജില്ലയിലെ ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് കണക്കില്‍ പെടാത്ത പണം പിടിച്ചെടുത്തു

സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. വൈകിട്ട് നാലരയോടെയാണ് പരിശോധന നടന്നത്. ഇടുക്കി ജില്ലയിലെ ആര്‍ടിഒ ഓഫീസുകളില്‍ നിന്നാണ് കണക്കില്‍ പെടാത്ത പണം വിജിലന്‍സ് കൂടുതലും പിടിച്ചെടുത്തത്. പീരുമെട് ആര്‍ടിഒ ഓഫീസില്‍ നിന്ന് 60,000 രൂപയും അടിമാലിയില്‍ നിന്ന് 58,000 രൂപയും കണക്കില്‍പ്പെടാത്തത് കണ്ടെത്തി. ഇടുക്കിയില്‍ നിന്ന് 16000 രൂപ കണ്ടെടുത്തു. തൊടുപുഴ അടക്കമുള്ള സ്ഥലങ്ങളിലും പരിശോധന നടന്നു.
വിജിലന്‍സ് പരിശോധന കഴിഞ്ഞതിനു പിന്നാലെ അടിമാലിയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന് മുന്നില്‍ നാട്ടുകാരുടേ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ഇവിടെ നിന്ന് കണക്കില്‍ പെടാത്ത 58000 രൂപ പിടി കൂടിയിരുന്നു. നേരത്തെ സംസ്ഥാനത്തെ മോട്ടോര്‍ ചെക്‌പോസ്റ്റുകളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ കൂടുതലാണെന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നു. ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്.
https://www.facebook.com/Malayalivartha

























