അഞ്ചലില്‍ എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിൽ പ്രവേശിച്ചു

കൊല്ലം അഞ്ചലില്‍ എസ് എഫ് ഐ- കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.5 കെ എസ് യു പ്രവര്‍ത്തകര്‍ക്കും 4 എസ്‌എഫ്‌ഐ പ്രവര്‍ത്തകർക്കും പരിക്ക് പറ്റി. 3 പേര്‍ക്ക് തലയ്ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ വച്ച് എസ് എഫ് ഐ- കെ എസ് യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കോളജില്‍ നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോളജിനുള്ളില്‍വച്ചും അഞ്ചല്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫിസിനു മുന്നില്‍വച്ചും ഇരുകൂട്ടരും ഏറ്റുമുട്ടി.
എസ് എഫ് ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസിനുള്ളില്‍ കടന്ന് കെ എസ് യു പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. തുടര്‍ന്ന് ഇരുവിഭാഗവും അഞ്ചലിലൂടെ പ്രകടനമായെത്തി ഇരു വിഭാഗത്തിന്റേയും കൊടി തോരണങ്ങളും കൊടിമരങ്ങളും നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചു.
https://www.facebook.com/Malayalivartha

























