Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

എന്ന് തീരും ഈ മാരണം... ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദം തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്കയോടെ ലോക രാജ്യങ്ങള്‍; 5 തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി ജാഗ്രത; കോവിഡില്‍ നിന്നും കരകയറിയ കേരളത്തിന് വീണ്ടും ആശങ്ക

27 NOVEMBER 2021 08:37 AM IST
മലയാളി വാര്‍ത്ത

More Stories...

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

എവിടെ എന്ത് പ്രശ്‌നമുണ്ടായാലും അത് വളരെ പെട്ടെന്ന് ബാധിക്കുന്നത് നമ്മള്‍ മലയാളികളേയാണ്. ചൈനയിലെ വ്യുഹാനില്‍ കൊറോണ വൈറസ് വന്നപ്പോഴും സ്ഥിതി മാറിയില്ല. ഇന്ത്യയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലാണ്. അവസാനമായി ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായും കേരളമുണ്ട്.

ഏതാണ്ട് കോവിഡില്‍ നിന്നും മുക്തമായി കേരളത്തില്‍ നിയന്ത്രണങ്ങള്‍ മാറി വന്നതാണ്. അവസാനം തീയറ്ററുകളും സ്‌കൂളുകളും വരെ തുറന്നു. പ്രതിദിന കേസുകള്‍ ഏഴായിരത്തിനും താഴെയായി. അങ്ങനെ രണ്ട് വര്‍ഷം അനുഭവിച്ച ദുരിതത്തിന് അവസാനമായി എന്ന് കരുതിയപ്പോള്‍ ദേ വരുന്നു ദക്ഷിണാഫ്രിക്കയില്‍ പുതിയ വകഭേദം.

 



പുതിയ വകഭേദത്തിന് 'ഒമൈക്രോണ്‍' എന്നാണു പേരിട്ടിരിക്കുന്നത്. കോവിഡിന്റെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ലോകമെങ്ങും ജാഗ്രതയിലാണ്. ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങള്‍. ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തി.

ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ക്കും കര്‍ശന പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ സര്‍വീസുകള്‍ക്ക് അടിയന്തര വിലക്ക് ഏര്‍പ്പെടുത്തണമെന്ന യൂറോപ്യന്‍ കമ്മിഷന്‍ നിര്‍ദേശം 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ചു. യുഎസും യുകെയും സൗദിയും വിലക്ക് പ്രഖ്യാപിച്ചു. വകഭേദം ആശങ്കയുണര്‍ത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.



നിലവിലുള്ള വാക്‌സീനുകള്‍ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാന്‍ ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. അതേസമയം, പൊടുന്നനെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ ദക്ഷിണാഫ്രിക്ക അതൃപ്തിയറിയിച്ചു.

കോവിഡ് വൈറസിന്റെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ ബി.1.1.529 വകഭേദത്തിനു വാക്‌സീന്‍ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷി (ബ്രേക്ക്ത്രൂ) ഉണ്ടെന്നാണ് സൂചനയെന്നു ജീനോമിക്‌സ് സയന്റിസ്റ്റ് വ്യക്തമാക്കി. ഈ വകഭേദം പിടിപെട്ട 4 പേര്‍ ബോട്‌സ്വാനയിലും 2 പേര്‍ ഹോങ്കോങ്ങിലുമാണ്. അവരെല്ലാം വാക്‌സീനെടുത്തവരായിരുന്നു.



ഡെല്‍റ്റ ഉള്‍പ്പെടെ നേരത്തെ പല വൈറസ് വകഭേദങ്ങളില്‍ കണ്ടതിനെക്കാളും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈറസിനെ മനുഷ്യകോശത്തില്‍ നുഴഞ്ഞുകയറാന്‍ സഹായിക്കുന്ന സ്‌പൈക് പ്രോട്ടീനില്‍ മാത്രം 32 മാറ്റങ്ങള്‍ സംഭവിച്ചു. പ്രതിരോധശേഷിയെ മറികടക്കാനും കൂടുതല്‍ വ്യാപനശേഷിക്കും ഇതു കാരണമാകും.

അതേസമയം കേരളത്തില്‍ ജനിതക ശ്രേണീകരണം ഫലപ്രദമായി നടക്കുന്നുണ്ട്. പുതിയ വകഭേദങ്ങളെ കണ്ടെത്താന്‍ ഇതു സഹായിക്കും. നിലവില്‍ ഈ ആശങ്ക കേരളത്തില്‍ ഇല്ല. വാക്‌സീന്‍ കുത്തിവയ്പും കാര്യമായി നടന്നതു ഗുണകരമാണ്. ചെറിയൊരു ശതമാനം ആളുകള്‍ മാത്രമാണ് വാക്‌സീന്‍ സ്വീകരിക്കാന്‍ ശേഷിക്കുന്നത്.



വകഭേദങ്ങള്‍ വന്നു കൊണ്ടേയിരിക്കും. ഈ സ്വാഭാവിക പരിണാമത്തെ നിയന്ത്രിക്കാന്‍ കഴിയില്ല. പകരം വാക്‌സീന്‍, മാസ്‌ക്, അകലം തുടങ്ങി പൊതുജനാരോഗ്യ മാര്‍ഗങ്ങള്‍ തുടരുക. ഇതു ഫലപ്രദമാണെന്നു ന്യൂസീലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ തെളിയിച്ചതാണ്. ഡെല്‍റ്റ വകഭേദത്തെപ്പോലും അവര്‍ക്കു പ്രതിരോധിക്കാന്‍ കഴിഞ്ഞു.

ഇന്ത്യയില്‍ നേരത്തെ പ്രശ്‌നമുണ്ടാക്കിയ ഡെല്‍റ്റ വകഭേദമാണ് പിന്നീട് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് തരംഗമുണ്ടാക്കിയത്. സമാനരീതിയില്‍ പ്രശ്‌നം ആവര്‍ത്തിക്കാം. അതിനു വൈറസ് വകഭേദം പുറത്തുനിന്നു തന്നെ വരണമെന്നില്ല. ഇന്ത്യയില്‍ തന്നെ ഇനിയും വകഭേദങ്ങള്‍ രൂപപ്പെടാം. അതിനാല്‍ തന്നെ കേരളവും ഭയക്കണം. മാത്രമല്ല ലോകത്തെല്ലായിടത്തും മലയാളികളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്  (1 minute ago)

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്  (17 minutes ago)

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ  (25 minutes ago)

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ  (28 minutes ago)

അഞ്ചു കൊല്ലവും ഞങ്ങളിവിടെ തന്നെ കാണും; പുറത്താകുമെന്ന ആശങ്കയില്ല ; വിവി രാജേഷ്  (30 minutes ago)

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്  (31 minutes ago)

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (40 minutes ago)

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (2 hours ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (2 hours ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (2 hours ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (2 hours ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (2 hours ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (2 hours ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (3 hours ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (3 hours ago)

Malayali Vartha Recommends