ആകാംക്ഷയോടെ വിദ്യാര്‍ത്ഥികള്‍.... പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്ന്... ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും, രാവിലെ ഫലം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി

ആകാംക്ഷയോടെ വിദ്യാര്‍ത്ഥികള്‍.... പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്ന്... ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം ശനിയാഴ്ച പ്രഖ്യാപിക്കും. രാവിലെ ഫലം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു.
പുനര്‍ മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് രണ്ടാം തീയതി വരെ അപേക്ഷിക്കാം. അപേക്ഷ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി മൂന്ന്. ഫീസ് ചുവടെ (പേപ്പര്‍ ഒന്നിന്). പുനര്‍ മൂല്യനിര്‍ണയം - 500, സൂക്ഷ്മ പരിശോധന - 100, ഫോട്ടോകോപ്പി - 300 രൂപ.
www.keralresults.nic.in , www.dhsekerala.gov.in
www.prd.kerala.gov.in , www.results.kite.kerala.gov.in
www.kerala.gov.in/>www.kerala.gov.in എന്നീ വെബ്സൈറ്റുകളിലാണ് ഫലം ലഭിക്കുക
https://www.facebook.com/Malayalivartha

























