സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേടുവഴി തീര്‍ഥാടകരെ കടത്തിവിടാനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍ ... കോവിഡ് കുറയുന്നതിനാല്‍ ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന ആവശ്യവുമായി ദേവസ്വംബോര്‍ഡ്

സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേടുവഴി തീര്‍ഥാടകരെ കടത്തിവിടാനുള്ള ഒരുക്കങ്ങളുമായി ദേവസ്വം ബോര്‍ഡ്... കോവിഡ് കുറയുന്നതിനാല്‍ ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന ആവശ്യവുമായി ദേവസ്വംബോര്‍ഡ്.
സര്‍ക്കാരിന്റെ ഉന്നതാധികാരസമിതിയുടെ തീരുമാനം കാത്തിരിക്കുകയാണ് ബോര്‍ഡ്. തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതിന് പാതയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് എല്ലാസൗകര്യവും ഒരുക്കുമെന്നും ആര്‍ക്കും ദര്‍ശനം കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു.
കോവിഡ് ഭേദമായവര്‍ക്ക് മലകയറുമ്പോഴുണ്ടായേക്കാവുന്ന കിതപ്പും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്താണ് നീലിമലയിലൂടെ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പാത സഞ്ചാരയോഗ്യമല്ലാത്തതും മറ്റ് അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുംകൂടി ഇതിന് കാരണമാണ്. സ്വാമി അയ്യപ്പന്‍ റോഡിലൂടെയാണിപ്പോള്‍ തീര്‍ഥാടകരെ സന്നിധാനത്തേക്കും തിരികെ പമ്പയിലേക്കും വിടുന്നത്.
സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് നെയ്യഭിഷേകത്തിനും മറ്റുമായി പരമാവധി എട്ടുമണിക്കൂറെങ്കിലും തങ്ങാന്‍ അനുവദിക്കുന്നതും പരിഗണനയിലാണ്. എത്ര തീര്‍ഥാടകര്‍ വന്നാലും അവര്‍ക്കെല്ലാം സുരക്ഷിതദര്‍ശനമാണ് ബോര്‍ഡിന്റെ ലക്ഷ്യമെന്നും അനന്തഗോപന്‍ പറഞ്ഞു.
വെര്‍ച്വല്‍ ക്യൂവില്‍ 45,000 പേര്‍ക്കുവരെ ബുക്കിങ് അനുവദിക്കുന്നുണ്ട്. മണ്ഡല, മകരവിളക്കു ദിവസങ്ങളിലേക്കാണ് ഇത്രയുംപേര്‍ക്ക് ദിവസവും ദര്‍ശനത്തിന് അനുമതിയെങ്കിലും സാധാരണദിവസങ്ങളിലും അരലക്ഷത്തോളംപേരെ സന്നിധാനത്തേക്കുവിടണമെന്ന പൊതു ആവശ്യത്തോട് ദേവസ്വം ബോര്‍ഡിനും യോജിപ്പുണ്ട്.
"
https://www.facebook.com/Malayalivartha

























