Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുല്ലപ്പെരിയാറില്‍ അടിയന്തിരമായി ഒന്നും ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പൂഴിക്കടകനുമായി  സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്

27 NOVEMBER 2021 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

മുല്ലപ്പെരിയാറില്‍ അടിയന്തിരമായി ഒന്നും ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ തമിഴ്‌നാട് പൂഴിക്കടകനുമായി സുപ്രീം കോടതിയെ സമീപിച്ചു. അപ്പോഴും കേരള സര്‍ക്കാര്‍ തമിഴ്‌നാടിന്റെ പോക്കറ്റ് വലിപ്പം കണ്ട് നിശബ്ദത തുടരുന്നു.

കമ്പം , തേനി പ്രദേശത്ത് കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് ഏക്കര്‍കണക്കിന് ഭൂമി ഗിഫ്റ്റ് കിട്ടുന്നുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് കേരളം കാലാകാലങ്ങളായി തുടരുന്ന സ്റ്റാന്റ്.

 



മുല്ലപ്പെരിയാറിലേ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മരം മുറിക്കാന്‍ നല്‍കിയ അനുമതി പിന്‍വലിച്ച കേരളത്തിന്റെ നടപടി കോടതി അലക്ഷ്യമാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വള്ളക്കടവ് - മുല്ലപ്പെരിയാര്‍ റോഡിന്റെ അറ്റകുറ്റപണി അടിയന്തരമായി നടത്താന്‍ കേരളത്തിനോട് നിര്‍ദേശിക്കണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

കേരളത്തിന്റെയും തമിഴ്‌നാടിന്റേയും ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംയുക്ത സംഘം 2021 ജൂണ്‍ മാസം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാറില്‍ നിന്ന് 15 മരങ്ങള്‍ മുറിക്കാന്‍ തീരുമാനമായതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മില്‍ നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. മരം മുറിക്ക് അനുമതി നല്‍കിയ നവംബര്‍ ആറിലെ ഉത്തരവ് റദ്ദാക്കിയത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളും തമിഴ്‌നാട് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്.

 



മുല്ലപ്പെരിയാര്‍ അണകെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേരളം തടസ്സപ്പെടുത്തുന്നു എന്ന് തമിഴ്‌നാട് ആരോപിക്കുന്നു. 2014 ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ കേരളം തയ്യാറാകുന്നില്ല. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ 16 വര്‍ഷമായി കേരളം തടസ്സപ്പെടുത്തുന്നു. പ്രധാന അണകെട്ട് ശക്തിപ്പെടുത്തുന്നതിന് സാധന സാമഗ്രികള്‍ കൊണ്ടുപോകുന്നിത് വള്ളക്കടവ് - മുല്ലപ്പെരിയാര്‍ റോഡിന്റെ അറ്റകുറ്റ പണി നടത്തണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ മാപിനി കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് 2015-ല്‍ മേല്‍നോട്ട സമിതി തീരുമാനിച്ചിരുന്നു. ഈ തീരുമാനം ഉടന്‍ നടപ്പിലാക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള നിയമസഭ പാസ്സാക്കിയ ഡാം സുരക്ഷാ നിയമം ചോദ്യംചെയ്ത് 2006-ല്‍ ഫയല്‍ ചെയ്ത സ്യൂട്ടിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്.

 



ഇതിലും കേരളം നിശബ്ദത തുടരാന്‍ തുടരാന്‍ തന്നെയാണ് സാധ്യത.കഴിഞ്ഞ കുറെ ദിവസങ്ങളായി മുല്ലപ്പെരിയാറില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നാണ് കേരളം പറഞ്ഞു കൊണ്ടിരിക്കുന്നത്.

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം തമിഴ് നാടിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ വിവരം ചോര്‍ത്തി കൊണ്ടു വരുമ്പോള്‍ ബെന്നിച്ചന്‍ തോമസിനെ പോലെ ആരെയെങ്കിലും രക്തസാക്ഷിയാ ക്കി കേരളം തലയൂരും. ഇടത്- വലത് സര്‍ക്കാരുകളുടെ കാലത്ത് ഇതായിരുന്നു പതിവ്.

 



ജല വിഭവ മന്ത്രിയായിരുന്ന എന്‍ കെ പ്രേമചന്ദ്രന്‍ ഒഴികെയുള്ള എല്ലാ ജല മന്ത്രിമാര്‍ക്കുമെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അവരാരും ഇക്കാര്യം നിഷേധിച്ചിട്ടില്ല. എന്തായാലും പിണറായി സര്‍ക്കാരിലെ ഏമാന്‍മാരുടെ ടൈം എന്ന് പറഞ്ഞാല്‍ മതി.

മുല്ലപ്പെരിയാറില്‍ നത്തിം ഗ് സീരിയസ് എന്ന് പറയുമ്പോള്‍ ഗുട്ടന്‍സ് മനസിലായല്ലോ?

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (22 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (39 minutes ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (59 minutes ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (2 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (3 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (3 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (3 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (3 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends