അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി

അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.
വളരെ ബുദ്ധിമുട്ടിയാണ് നമ്മുടെ രാജ്യം കോവിഡില്‍നിന്നും ഒരുപരിധിവരെ കരകയറിയത്. ഈ സാഹചര്യത്തില്‍ പുതിയ വേരിയന്റ് ഇന്ത്യയില്‍ പ്രവേശിക്കുന്നത് തടയാന്‍ സാധ്യമായതെല്ലാം പ്രധാനമന്ത്രി ചെയ്യണമെന്ന് കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
പുതിയ കോവിഡ് വകഭേദത്തിന്റെ സാഹചര്യത്തില്‍ തിങ്കളാഴ്ച ആരോഗ്യവിദഗ്ധരുടെ യോഗം ചേരുമെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പുതിയ വകഭേദം അതിമാരകമാണെന്ന വിലയിരുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം തുടങ്ങി. പുതിയ വകഭേദം അതിമാരകമാണെന്ന വിലയിരുത്തലില്‍ കര്‍ശന ജാഗ്രത വേണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.
"
https://www.facebook.com/Malayalivartha

























