ഇന്ത്യന്‍ പാര്‍ലമെന്റില്‍ നല്‍കുന്ന ഭക്ഷണത്തില്‍ വരെ ഹലാല്‍ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്, ഹലാല്‍ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്ന ഭക്ഷണം, വിവാദം സംഘപരിവാര്‍ അജണ്ടയെന്ന് പിണറായി വിജയന്‍

ഹലാല്‍ വിവാദത്തിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങളെ ആക്രമിക്കാനാണ് ഇപ്പോള്‍ വിഷയം ഉയര്‍ത്തി കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹലാല്‍ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്ന ഭക്ഷണം എന്ന് മാത്രമേ അര്‍ത്ഥമുള്ളൂവെന്നും ഇന്ത്യന്‍ പാര്‍ലമെന്റില്‍ നല്‍കുന്ന ഭക്ഷണത്തില്‍ വരെ ഹലാല്‍ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗോവധ നിരോധന നിയമത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ ഒരു അജണ്ടയുടെ ഭാഗമാണ്. അതോടൊപ്പം ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്ന രീതിയും നിലവിലുണ്ട്. കേരളത്തില്‍ ഉയര്‍ന്നു വരുന്ന ഹലാല്‍ വിവാദം ഈ അജണ്ടയുടെ ഭാഗമാണ്. എന്നാല്‍ വിവാദം ഉയര്‍ത്തി കൊണ്ട് വന്നതിന് ശേഷം അതിലെ പൊള്ളത്തരം അവര്‍ക്കും മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങളുണ്ടാക്കി സംസ്ഥാനത്ത് ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. ഏത് വര്‍ഗീയതയും താലോലിച്ച് അധികാരത്തിലെത്തുകയാണ് ഇരു പാര്‍ട്ടികളുടെയും ലക്ഷ്യം. കോര്‍പറേറ്റുകളുടെ താല്‍പര്യം അനുസരിച്ച് ഭരണം നടത്തുന്നു. വര്‍ഗീയത ഇല്ലാതാക്കാന്‍ വ്യക്തമായ നിലപാട് വേണമെന്നും അതിന് ഇടതുപക്ഷത്തിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























