ജൂഹിയുടെ ആരാധകർ കാത്തിരിക്കുന്ന ആ സുവർണ്ണനിമിഷം ഉടൻ? പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് പ്രേക്ഷകരുടെ സ്വന്തം ലച്ചു

പ്രേഷകരുടെ പ്രിയപ്പെട്ട താരമായ ലച്ചുവിന്റെ അമ്മയുടെ മരണത്തിനു ശേഷം വളരെ അപൂർവമായിട്ട് മാത്രമേ സോഷ്യൽ മീഡിയയിൽ കാണാറുള്ളൂ. ഇപ്പോൾ ഇത് ലച്ചുവിന്റെ ഏറ്റവും പുതിയ വിശേഷം പുറത്തുവന്നിരിക്കുകയാണ്.തന്റെ പ്രിയതമൻ റോവിന്റെ ചിത്രങ്ങളാണ് ലച്ചു പങ്കുവെച്ചിരിക്കുന്നത്.
അമ്മയുടെ മരണ ശേഷം തിരിച്ചു വന്ന ജൂഹിയുടെ അക്കൗണ്ടിൽ റോവിന്റെ പുത്തൻ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുകയാണ്. റോവിന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചാണ് ജൂഹി ഇപ്പോൾ തന്റെ സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ജൂഹിയുടെ അമ്മ മരണപ്പെട്ടപ്പോൾ ജൂഹിയ്ക്ക് സ്നേഹവും തണലുമായി എത്തിയത് റോവിനായിരുന്നു.
ഇവരുടെ വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്നുള്ള വാർത്തകളും പുറത്തുവരുന്നു . എന്തായാലും ജൂഹിയ്ക്കും റോവിനും ആശംസകൾ അറിയിക്കുകയാണ് പുതിയ ചിത്രത്തിന് താഴെ ആരാധകർ. റിഷിയ്ക്ക് ഒപ്പം ജൂഹിയുടെ പുത്തൻ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു . കൂട്ടുകാർക്കൊപ്പം അതിസുന്ദരിയായിട്ടാണ് ജൂഹി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്.
മാസങ്ങള്‍ക്ക് മുന്‍പ് നടിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചതും വലിയ ആഘാതമായി. അമ്മയുടെ വേര്‍പാടില്‍ പൊട്ടിക്കരയുന്ന ജൂഹിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ശേഷം അഭിനയത്തിലേക്ക് വീണ്ടും മടങ്ങി എത്തിയിരിക്കുകയാണ് താരം. ജൂഹിയുടെ പ്രണയവും വിവാഹവുമെല്ലാം ചര്‍ച്ചയാകുന്നതിനിടെയിലായിരുന്നു നടി പരമ്പരയില്‍ നിന്നും പിന്മാറിയത്. ഉപ്പും മുകളിലും ലെച്ചുവിന്റെ കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട എപ്പിസോഡുകള്‍ക്ക് ശേഷമാണ് ഈ പിന്മാറ്റമുണ്ടായത്.
വ്യക്തിപരമായി പല ബുദ്ധിമുട്ടുകളും വന്നതോടെയാണ് താരം പിന്മാറിയത്. ഇനി പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും സിനിമയില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കാന്‍ പോവുമെന്നും ജൂഹി വ്യക്തമാക്കിയിരുന്നു. ശേഷം ഒരു യൂട്യൂബ് ചാനലും ആരംഭിച്ചു.
https://www.facebook.com/Malayalivartha

























