വിവാദ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ചതന്നെ ലോക്സഭയില്‍ അവതരിപ്പിക്കും

വിവാദ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ചതന്നെ ലോക്സഭയില്‍ അവതരിപ്പിക്കും. ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കി.
പ്രതിപക്ഷത്തിന് മുന്നില്‍ കാര്യമായി വഴങ്ങിക്കൊടുക്കാതെ ബില്ല് പാസാക്കിയെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എത്രയും പെട്ടെന്ന് മൂന്ന് നിയമങ്ങളും പിന്‍വലിച്ച് മുഖം രക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്.
നവംബര്‍ 23 മുതല്‍ ഡിസംബര്‍ 23 വരെയാണ് ശൈത്യകാല സമ്മേളനം.
https://www.facebook.com/Malayalivartha

























