കോഴിക്കോട്ട് അശോകപുരത്ത് റോഡരികില്‍ മീന്‍കച്ചവടം നടത്തി ഉപജീവനം കണ്ടെത്തുന്ന യുവതിയെ ഭര്‍ത്താവ് മര്‍ദിച്ചു.. മുഖത്ത് പരിക്കേറ്റ ശ്യാമിലി ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി! പോലീസ് അന്വേഷണം ആരംഭിച്ചു...

വളരെ ഞെട്ടിക്കുന്ന വാർത്തയാണ് കോഴിക്കോട് നിന്നും പുറത്ത് വരുന്നത്. അശോകപുരത്ത് റോഡരികില്‍ മീന്‍കച്ചവടം നടത്തി ഉപജീവനം കണ്ടെത്തുന്ന യുവതിയെ ഭര്‍ത്താവ് മര്‍ദിച്ചത് പട്ടാപകൽ നടുറോഡിൽ വെച്ച്. കക്കോടി കൂളിച്ചാളയ്ക്കല്‍ കൂടത്തുംപൊയില്‍ ശ്യാമിലി (29) യെയാണ് ഭര്‍ത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷ് (36) മര്‍ദിച്ചത്. മുഖത്ത് പരിക്കേറ്റ ശ്യാമിലി ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.
ഇയാള്‍ക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. മീന്‍ സ്റ്റാളിലെത്തിയ നിധീഷ് മീന്‍വില്‍പ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.
ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാള്‍ മറിച്ചിട്ടു. ശ്യാമിലിയും ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരും ചേര്‍ന്ന് രണ്ടുമാസം മുമ്പാണ് അശോകപുരത്ത് കച്ചവടം തുടങ്ങിയത്. ഭര്‍ത്താവിന്റെ നിരന്തരമര്‍ദനത്തെത്തുടര്‍ന്ന് സ്വന്തംവീട്ടിലാണ് ശ്യാമിലിയും മൂന്നുമക്കളും താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാള്‍ക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു.
https://www.facebook.com/Malayalivartha

























