രാജ്യം ഭരിക്കുന്നവര്‍ ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിന്റെ ഉന്മൂലനം; കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രമാണെന്ന് കഥാകൃത്ത് ടി. പദ്മനാഭന്‍

കോണ്‍ഗ്രസ് ഉന്മൂലനം എന്ന ലക്ഷ്യത്തോടെയാണ് രാജ്യം ഭരിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കഥാകൃത്ത് ടി. പദ്മനാഭന്‍ . കോണ്‍ഗ്രസ് ജന ജാഗരണ്‍ അഭിയാന്‍ പദയാത്രയ്ക്കിടെ സ്റ്റേഡിയം കോര്‍ണറില്‍ നല്‍കിയ സ്‌നേഹാദരവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസ് മുക്ത ഭാരതം, നെഹ്‌റുമുക്ത ഭാരതം ഇതിനാണ് ഭരണ കക്ഷികള്‍ പരിശ്രമിക്കുന്നത്. എന്നാല്‍ അതു അവരുടെ വ്യാമോഹം മാത്രമാണ്. കോണ്‍ഗ്രസ് ഉന്മൂലനം എന്നത് നടക്കാത്ത കാര്യമാണ്. കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രമാണ് നമ്മളില്‍ പലരും അതിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതു നടക്കാതിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കോണ്‍ഗ്രസില്‍ പണ്ടേ ഗ്രൂപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അത് ഇന്നും തുടരുകയാണ്. എന്നാല്‍ ഗ്രൂപ്പുകളുണ്ടാക്കുമ്ബോള്‍ ശ്രദ്ധിക്കണം. പണ്ടത്തെ നേതാക്കള്‍ ശ്രദ്ധിച്ചതിനാലാണ് ഇന്നു കോണ്‍ഗ്രസ് ബാക്കിയായത്. ഇന്ത്യ മുഴുവന്‍ എല്ലാ മുന്നണികള്‍ക്കും ഗ്രൂപ്പുകളുണ്ട്. എന്നാല്‍ അവയൊന്നും പ്രത്യക്ഷത്തില്‍ വരാറില്ലയെന്നും അദ്ദേഹം പറഞ്ഞു. 1943 മുതല്‍ ഞാന്‍ ഖദറ് ധരിച്ചാണ് നടക്കാറ്. ഈ ഖദറും ധരിച്ച് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും താന്‍ സഞ്ചരിച്ചിട്ടുണ്ടെന്നും അതിനാല്‍ എന്റെ മരണശേഷം പയ്യാമ്ബലത്തേക്ക് കൊണ്ട് പോകുമ്ബോള്‍ ത്രിവര്‍ണ പതാക പുതച്ചുവേണം കൊണ്ടുപോകാനെന്നും പദ്മനാഭന്‍ കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha






















