രാത്രിയില്‍ ഫോണ്‍വിളിച്ച് ലൈംഗിക താല്‍പര്യത്തോടെ സംസാരിച്ച് ശല്യപ്പെടുത്തും! മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു; ജീവനക്കാരിയോട് മോശമായി പെരുമാറിയ ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ സസ്‌പെൻഡ് ചെയ്തു

ഉത്തരേന്ത്യകാരിയായ ജോലിക്കാരിയോട് മോശമായി പെരുമാറിയെന്നുള്ള പരാതിയെ തുടർന്ന് ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രദീപ്.സി.എസിനെ സസ്‌പെന്‍ഡ് ചെയ്‌തു.
ജീവനക്കാരിയെ രാത്രിയില്‍ ഫോണ്‍വിളിച്ച് ലൈംഗിക താല്‍പര്യത്തോടെ സംസാരിച്ച് ശല്യപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തതിനാണ് പ്രദീപിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞമാസം 30ന് ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരി വിദ്യാഭ്യാസ വകുപ്പില്‍ പരാതി നല്‍കി. വകുപ്പില്‍ നിന്നുളള പ്രത്യേക സംഘം സംഭവത്തില്‍ അന്വേഷണം നടത്തുകയും പ്രദീപിനെതിരെ വകുപ്പ്തല അന്വേഷണം നടത്തണമെന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും ശുപാര്‍ശ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവില്‍ പ്രദീപിനെ സസ്‌പെന്‍ഡ് ചെയ്‌തത്.
ജീവനക്കാരി പ്രദീപ് സി.എസിനെതിരെ അരുവിക്കര പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇയാള്‍ക്കെതിരായ വകുപ്പുതല അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























