ദാരിദ്ര്യമില്ലാത്ത കേരളം യുഡിഎഫ് സര്‍ക്കാറിന്റെ പോരാട്ട വിജയമെന്ന് ഉമ്മന്‍ ചാണ്ടി

നിതി ആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കേരളം മികച്ച സ്ഥാനം കൈവരിച്ചത് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2015 16 കാലയളവില്‍ നടത്തിയ കുടുംബാരോഗ്യ സര്‍വെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അവസാന വര്‍ഷവും പിണറായി സര്‍ക്കാറിന്റെ ആദ്യ ആറുമാസവുമാണ് നിതി ആയോഗ് പട്ടിക തയാറാക്കാന്‍ പരിഗണിച്ചത്. 201920ലെ അഞ്ചാമത് സര്‍വെ റിപ്പോര്‍ട്ട് പ്രകാരം പുതുക്കിയ റിപ്പോര്‍ട്ട് പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് നീതി ആയോഗ് വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ പ്രവര്‍ത്തന മികവാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പിണറായി മാറ്റുന്നതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു.
https://www.facebook.com/Malayalivartha

























