മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്; സംഭവം എറണാകുളം നെട്ടൂരിൽ

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. എറണാകുളം നെട്ടൂരിലാണ് സംഭവം. റഫീഖിനാണ് ഗുരുതമായി പരിക്കേറ്റത്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇര്‍ഷാദ് എന്ന യുവാവാണ് റഫീഖിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പത്ത് മണിയോടെയാണ് സംഭവം നടക്കുന്നത്.
കുട്ടിയെ ഇര്‍ഷാദ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇക്കാര്യം കുട്ടി വീട്ടില്‍ പരാതി പറഞ്ഞപ്പോഴാണ് പിതാവ് യുവാവിനെ ചോദ്യം ചെയ്തത്. നെട്ടൂര്‍ സ്വദേശി തന്നെയാണ് ഇര്‍ഷാദ്. റഫീഖും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് ഇര്‍ഷാദിനെ ചോദ്യം ചെയ്യാനെത്തിയത്. ഇതിനിടെ യുവാവ് റഫീഖിനെ കുത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇര്‍ഷാദും കൂട്ടുകാരും ഒളിവില്‍പ്പോയതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























