വീട്ടിനുള്ളിലിരുന്ന് ചായ കുടിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരമറ്റത്ത് ഇടി മിന്നലേറ്റ് വീടിനുള്ളിലായിരുന്ന യുവാവ് മരിച്ചു. ഒലിപ്പുറം മഞ്ചക്കുഴിയില്‍ രാജന്‍-കുമാരി ദമ്ബതികളുടെ മകന്‍ അനന്തുരാജാണ് (28) ശനിയാഴ്ച രാത്രി ഏഴ് മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ മിന്നലേറ്റ് മരിച്ചത്.
സംഭവ സമയം അനന്തു വീട്ടില്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു.എറണാകുളത്ത് വര്‍ക്ക് ഷോപ്പില്‍ കാര്‍ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. സഹോദരന്‍: അനുരാജ്. മൃതദേഹം തൃപ്പൂണിത്തുറ താലൂക് ആശുപത്രിയില്‍.
https://www.facebook.com/Malayalivartha

























