സംസ്ഥാനത്തും കനത്ത ജാഗ്രത നിര്‍ദ്ദേശം .... കൊറോണ വൈറസിന്റെ വകഭേദം ഒമൈക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ വിമാനത്താവളങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

കൊറോണ വൈറസിന്റെ വകഭേദം ഒമൈക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കി. ജാഗ്രത പുലര്‍ത്താന്‍ വിമാനത്താവളങ്ങള്‍ക്കു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശം നല്‍കി.
അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ യുകെയിലും. യുകെയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നും എത്തിയവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്തു.
ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യൂറോപ്യന്‍ രാജ്യമാണ് യുകെ. നേരത്തെ ജര്‍മനിയിലും ബെല്‍ജിയത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദം നിരവധി രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.
നിരീക്ഷണവും ജാഗ്രതയും മുന്‍കരുതലും ശക്തമാക്കാനാണ് തെക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് ഡബ്ലിയുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കൂടുതല്‍ നിരീക്ഷിക്കുന്നുണ്ട്. യുകെ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക, ബ്രസില്‍, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്വെ, സിങ്കപ്പൂര്‍, ഹോങ്കോങ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്ന വിദേശ രാദ്യങ്ങളില്‍ നിന്നു വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കും. ഇവര്‍ സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കര്‍ശനമായി ഏഴു ദിവസം ക്വാറന്റൈനിലിരിക്കുകയും വേണം.
"
https://www.facebook.com/Malayalivartha

























