Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...

സംഭവം കൊച്ചിയില്‍... കൊച്ചിയില്‍ ഫോട്ടോ ഷൂട്ടിനെത്തിയ മലപ്പുറം സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്തു; ലഹരിമരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്‌തെന്ന പരാതിയിയില്‍ സുഹൃത്ത് പിടിയില്‍; മോഡലുകളുടെ മരണത്തിന് പിന്നാലെ സൈജുവിന്റെ കഥയ്ക്ക് ശേഷം മറ്റൊരു മയക്കുമരുന്ന് മാഫിയ

06 DECEMBER 2021 08:50 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ മോഡലുകളുടെ ദുരൂഹ മരണത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. പ്രതി സൈജുവിന്റെ കഥകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്.

അതിനിടെ കൊച്ചിയില്‍ നിന്നും മറ്റൊരു വാര്‍ത്ത വരികയാണ്. ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. കേസില്‍ യുവതിയുടെ സുഹൃത്ത് പിടിയിലായി. മലപ്പുറം സ്വദേശിനിയെ ലഹരിമരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്‌തെന്ന് പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സ്വദേശി സലിം കുമാറാണ് അറസ്റ്റിലായത് .

 



കാക്കനാട് ഫോട്ടോ ഷൂട്ടിനായെത്തിയ യുവതിയെ ഈ മാസം 1 മുതല്‍ 3 വരെ ലോഡ്ജില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കേസിലെ മറ്റ് പ്രതികളായ അജ്മല്‍, ഷമീര്‍ എന്നിവര്‍ക്കായി തിരച്ചില്‍ നടത്തുവെന്ന് പൊലീസ് അറിയിച്ചു.

അതേസമയം കൊച്ചി മോഡലുകളുടെ അപകടമരണത്തിലേക്ക് നയിച്ച കാര്‍ ചേസിംഗ് നടത്തിയ സൈജു തങ്കച്ചന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ കൊച്ചി നഗരത്തിലെ വിവിധ ഫ്‌ലാറ്റുകളില്‍ പൊലീസ് പരിശോധന നടത്തി. ലഹരി മരുന്ന് ഉപയോഗിച്ചെന്ന് സൈജു മൊഴി നല്‍കിയ ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. പൊലീസ് നാര്‍ക്കോട്ടിക് സെല്ലുമായി ചേ!ര്‍ന്നാണ് പരിശോധന. സൗത്ത്, മരട്, തേവര, പനങ്ങാട് മേഖലകളിലാണ് പരിശോധന നടത്തുന്നത്.

ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സൈജു തങ്കച്ചന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് രാസലഹരിയും കഞ്ചാവും ഉള്‍പ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലില്‍ പാര്‍ട്ടികള്‍ നടന്ന സ്ഥലങ്ങളെക്കുറിച്ചും പങ്കെടുത്തവരുടെ പേര് വിവരങ്ങളും സൈജു പൊലീസിന് കൈമാറിയിരുന്നു.

 



സൈജുവിന്റെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡോയകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പാര്‍ട്ടികള്‍ നടന്ന പ്രദേശത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ പ്രത്യേകം കേസെടുത്തത്. തൃക്കാക്കര, ഇന്‍ഫോപാര്‍ത്ത്, ഫോര്‍ട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാല്‍ സ്‌റ്റേഷനുകളിലായാണ് 17 കേസുകള്‍ എടുത്തിട്ടുള്ളത്.

അതേസമയം സൈജു എം. തങ്കച്ചന് ഡി.ജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യാന്‍ വന്‍തോതില്‍ മയക്കുമരുന്ന് എത്തിയിരുന്നത് ബംഗളൂരുവില്‍ നിന്നാണെന്ന് െ്രെകംബ്രാഞ്ചിന് വിവരം ലഭിച്ചു. മയക്കുമരുന്ന് കൈമാറിയവരെക്കുറിച്ച് സൈജു വെളിപ്പെടുത്തിയിട്ടില്ല. സൈജുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് കേരളത്തിന് പുറത്തുള്ള ഏതാനും നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ലഹരി പാര്‍ട്ടികള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ഈ നമ്പറുകളിലേക്ക് വിളികള്‍ പോയിട്ടുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യും.

 



സൈജുവിനെതിരെ ആറ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. സൈജു സംഘടിപ്പിച്ച ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവരെ കണ്ടെത്താനാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിട്ടുണ്ട്. ഇതില്‍ 14 പേര്‍ ഒളിവിലാണ്. തൃക്കാക്കര, ഇന്‍ഫോപാര്‍ക്ക്, ഫോര്‍ട്ട്‌കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാല്‍ സ്‌റ്റേഷനുകളിലായാണ് 17 കേസുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും  (10 minutes ago)

തുടങ്ങിയത് രണ്ട് വർഷം മുമ്പ്  (14 minutes ago)

ഫോർട്ട് കൊച്ചി സ്വദേശി യാത്ര ചെയ്തത് ​ഗൂ​ഗിൾ മാപ്പിട്ട്  (20 minutes ago)

മദ്രസ കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെ അപകടം...‌  (41 minutes ago)

അധ്യാപകരുടെ പീഡനം  (46 minutes ago)

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച  (48 minutes ago)

കാൽ തൊട്ടു വന്ദിച്ച് ഐശ്വര്യ റായ്  (1 hour ago)

നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ  (1 hour ago)

രാജി സൂചന നൽകി ഡി കെ  (1 hour ago)

വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന നിലയിൽ  (1 hour ago)

ദർശനമോഹം ഉപേക്ഷിച്ച് മടങ്ങിയ എട്ടം​ഗസംഘം വീണ്ടും മലകയറി അയ്യനെ തൊഴുതു....  (1 hour ago)

അല്‍ ഫലാഹിലെ ഭീകരവാദം  (1 hour ago)

കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു, പ്ര  (1 hour ago)

. ഇന്ന് പുലർച്ചെ 4ന് വേദമന്ത്ര പാരായണത്തോടെ ജപം ആരംഭിച്ചു  (2 hours ago)

ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു,  (2 hours ago)

Malayali Vartha Recommends