Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത് അതീവ ​ഗൗരവതരം; കണ്ണൂർ വിസിയുടെ നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നത്, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചു! ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വിസിക്കും ഒരു നിമിശo പോലും തുടരാന്‍ അവകാശമില്ല രാജിവെച്ച് പുറത്ത് പേകണമെന്ന് രമേശ് ചെന്നിത്തല

11 DECEMBER 2021 01:44 PM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള കത്തും അതില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളും ഏറെ ഗൗരവമുള്ളതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വിസിക്കും ഒരു നിമിശo പോലും തുടരാന്‍ അവകാശമില്ല രാജിവെച്ച് പുറത്ത് പേകണം കഴിഞ്ഞ അഞ്ചര വര്‍ഷമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ വല്‍ക്കരണ ത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്ന് സമ്മതിക്കുന്ന രേഖയാണ് ഈ കത്ത്.

കെ ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലയളവുമുതല്‍ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടും, മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ടും, മാര്‍ക്ക് അദാലത്തുമായി ബന്ധപ്പെട്ടും ഉള്‍പ്പെടെ, ഉന്നത വിദ്യാഭ്യാസ വകുപ്പിനെതിരെ നിരവധി പരാതികളാണ് ഞാന്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ പരാതികളിലൊന്നും വേണ്ടത്ര നടപടി സ്വീകരിക്കുവാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തയ്യാറായിരുന്നില്ല. ഇന്നിപ്പോള്‍ ഈ കത്തിലൂടെ പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞിരുന്നത് അക്ഷരംപ്രതി ശരിയാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഗവര്‍ണര്‍. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനവുമായി (Reappointment) ബന്ധപ്പെട്ട ഗവര്‍ണറുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്.

നിയമവിരുദ്ധമായിരുന്നിട്ടും സര്‍ക്കാരുമായി ഒരു അഭിപ്രായവ്യത്യാസം വേണ്ടതില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തിനുള്ള ഫയലില്‍ താന്‍ ഒപ്പുവെച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. 60 വയസ്സ് കഴിഞ്ഞവരെ വൈസ് ചാന്‍സിലര്‍മാരാക്കാന്‍ പാടില്ല എന്ന സര്‍വ്വകലാശാലാ നിയമം കാറ്റില്‍ പറത്തിയാണ് അദ്ദേഹം നിലവിലെ വൈസ് ചാന്‍സിലര്‍ക്ക് പുനര്‍ നിയമനം നല്‍കിയത്.

മാത്രമല്ല പുതിയ വൈസ് ചാന്‍സിലറെ കണ്ടെത്താന്‍ യു ജി സി യുടെയും ചാന്‍സിലറുടെയും സര്‍വ്വകലാശാലയുടേയും പ്രതിനിധികളെ ചേര്‍ത്ത് ''സേര്‍ച്ച് കമ്മിറ്റി' രൂപീകരിക്കുകയും ആ കമ്മിറ്റി അപേക്ഷ ക്ഷണിക്കുകയും ചെയ്തശേഷം, നിലവിലെ വി സി യുടെ കാലാവധി തീരുന്നതിന്റെ തലേദിവസം സേര്‍ച്ച് കമ്മിറ്റി റദ്ദാക്കി അദ്ദേഹത്തിന് തന്നെ പുനര്‍ നിയമനം നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണ്ണര്‍ സമ്മതിക്കുകയാണ്.

പുനര്‍ നിയമനത്തിന് അയോഗ്യനായ നിലവിലെ വൈസ് ചാന്‍സിലര്‍ ഡോ: ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായിപുനര്‍ നിയമനം നടത്താന്‍ ശുപാര്‍ശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ബിന്ദുവാണ്. വി സിക്ക് പുനര്‍ നിയമനം നല്‍കിയതിനെ എതിര്‍ത്ത് വന്ന ഹര്‍ജിയില്‍, പുനര്‍നിയമനത്തിന് ശുപാര്‍ശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ തന്നെ ഹൈക്കോടതിയില്‍ സമ്മതിച്ചിട്ടുമുണ്ട്. പ്രോ ചാന്‍സിലര്‍ കൂടിയായ മന്ത്രിക്ക് ഇത്തരത്തില്‍ ഒരു ശുപാര്‍ശ നല്‍കാന്‍ നിലവിലെ ഒരു നിയമവും അനുവാദം നല്‍കുന്നില്ല.

ഈ വിഷയത്തില്‍ ഏറെ പ്രസക്തമായ ചോദ്യം ഉന്നത വിദ്യാഭ്യാസമന്ത്രി ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുനര്‍ നിയമനം ശുപാര്‍ശ ചെയ്തത് എന്നാണ്. മന്ത്രി നടത്തിയിട്ടുള്ളത് അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍ കാരണമാണ് ഇത്തരത്തില്‍ പുനര്‍നിയമനത്തിന് അനുമതി നല്‍കിയതെന്ന് ഗവര്‍ണ്ണര്‍ കത്തില്‍ ഉറപ്പിക്കുന്നു. അതുകൊണ്ട് തന്നെ മന്ത്രിക്ക് ഒരു നിമിഷം പോലും ഈ സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. മന്ത്രി സ്വമേധയാ സ്ഥാനം ഒഴിയുന്നില്ലെങ്കില്‍ അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.

കൂടാതെ, ചട്ടവിരുദ്ധമായാണ് പുനര്‍ നിയമനം നടത്തിയതെന്ന് നിയമനാധികാരിയായ ഗവര്‍ണ്ണര്‍ തന്നെ പരസ്യമാക്കിയ സാഹചര്യത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഉടന്‍ സ്ഥാനം രാജിവക്കണം. മാത്രമല്ല, ഇവിടെയാണ് ഗവര്‍ണ്ണര്‍ പറഞ്ഞ രാഷ്ട്രീയ ഇടപെടല്‍ വ്യക്തമാകുന്നത്. മതിയായ അദ്ധ്യാപന പരിചയം ഇല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസ്സോസ്സിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാന്‍ കൂട്ടുനിന്ന വൈസ് ചാന്‍സിലര്‍ക്കാണ് പുനര്‍ നിയമനം നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടത്.

സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയുടെ ഭാരവാഹി ശ്രീ R S ശശികുമാര്‍ സമയബന്ധിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് അവര്‍ക്ക് നിയമന ഉത്തരവ് നല്‍കാതെ നിയമോപദേശത്തിന് വി സി തയ്യാറായതെന്ന് എല്ലാവര്‍ക്കുമറിയാം

സംസ്‌കൃത സര്‍വ്വകലാശാല വി സി നിയമനം

വൈസ് ചാന്‍സിലര്‍മാരെ തിരഞ്ഞെടുക്കുന്നത് യു.ജി.സി. റഗുലേഷനും അതാത് സര്‍വ്വകലാശാലകളിലെ നിയമവും അടിസ്ഥാനമാക്കിയാണ്. വി സി നിയമനത്തിന് 'സേര്‍ച്ച് കമ്മിറ്റി' രൂപീകരിച്ച് രണ്ട് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കണമെന്നും അല്ലെങ്കില്‍ കമ്മിറ്റി അസാധുവാകുമെന്നും തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന പേര് വിസിയായി ചാന്‍സിലര്‍ അംഗീകരിക്കണമെന്നുമാണ് സംസ്‌കൃത സര്‍വ്വകലാശാലാ നിയമത്തില്‍ പറയുന്നത്.

ഇവിടെ ഇത്തരത്തില്‍ 'സേര്‍ച്ച് കമ്മിറ്റി' രൂപീകരിച്ചെങ്കിലും, 'രണ്ടു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന' സര്‍വ്വകലാശാലാ നിയമത്തിലെ വ്യവസ്ഥ മനപൂര്‍വ്വം സര്‍ക്കാര്‍ തെറ്റിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന് താല്പര്യമുള്ള ഒരാളെ വൈസ് ചാന്‍സിലറാക്കാന്‍ നിര്‍ദ്ദേശിക്കുകയും ഗവര്‍ണ്ണര്‍ അതിന് അംഗീകാരം നല്‍കാതെ ഫയല്‍ മടക്കുകയുമായിരുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാലാ വി സി നിയമനത്തിന് 60 വയസ്സ് കടക്കാന്‍ പാടില്ല എന്ന സര്‍വ്വകലാശാല നിയമ നിബന്ധന ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗ്ഗം, യു.ജി.സി. റഗുലേഷനെ കൂട്ടുപിടിക്കുകയായിരുന്നു.
റഗുലേഷനില്‍ വയസ്സ് നിബന്ധന ഇല്ല എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. നിയമവിരുദ്ധമായിരുന്നിട്ടും അത് ചാന്‍സിലര്‍ അംഗീകരിച്ചു കൊടുത്തു. എന്നാല്‍, സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഇഷ്ടക്കാരെ നിയമിക്കാന്‍ സേര്‍ച്ച് കമ്മിറ്റിക്ക് കാലപരിധിയില്ലാത്ത UGC റഗുലേഷന്‍ ഒഴിവാക്കി, സര്‍വ്വകലാശാലാ നിയമത്തെ കൂട്ടുപിടിച്ചു. ഇതാണ് ഗവര്‍ണ്ണര്‍ ഫയല്‍ തിരിച്ചയക്കാന്‍ കാരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

 



മുസ്ലിം ലീഗ് വിഷയത്തിലെ പ്രതികരണം

മുസ്ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്ഥാവന വില കുറഞ്ഞതും പദവിക്ക് ചേരാത്തതുമെന്നു രമേശ് ചെന്നിത്തല.ലീഗിനെ ഭീഷണിപ്പെടുത്താന്‍ നോക്കണ്ട അത് സ്വന്തം പാര്‍ട്ടിക്കാരോട് മതി ലീഗിനെ മത സoഘടന എന്ന പേരില്‍ വേര്‍തിരിവുണ്ടാക്കാനുള്ള പിണറായിയുടെ വേല ഇവിടെ ചിലവാകില്ല .ചിലരുടെ പ്രസ്ഥാവനവയുടെ കാര്യത്തിലെ വിശധീകരണം സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കീട്ടുണ്ട് ഇക്കാര്യത്തില്‍ ലീഗിനെ അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ചോദ്യത്തിനു ഉത്തരമായി പറഞ്ഞു. 


തുടര്‍ ഭരണത്തിന്റെ മറവില്‍ എന്ത് തോന്നിവാസവുമാവാം എന്ന സമീപനം ശരിയല്ല വിരമിച്ചവര്‍ക്ക് അതേ പദവികളില്‍ പുനര്‍ നിയമനം നല്‍കുന്ന പ്രവണത ശരിയല്ല. സര്‍വീസില്‍ ഉള്ള മിടുക്കരായവരെ ആക്ഷേപിക്കുന്ന നടപടിയാണിത് ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ പഠിപ്പുമുടക്ക്  (48 minutes ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (1 hour ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (1 hour ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (1 hour ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (1 hour ago)

സ്വര്‍ണവില കുറഞ്ഞു  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (2 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (2 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (3 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (3 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (3 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (3 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (4 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (4 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (4 hours ago)

Malayali Vartha Recommends