Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

'അബ്ദുറഹ്മാൻ കല്ലായി പറഞ്ഞത് മതനിയമത്തിന്റെ കണ്ണിൽ സത്യമാണ്. ഇവിടെയാണ് താങ്കളുടെ വിവേചനബുദ്ധി ഉണർന്ന് പ്രവർത്തിക്കേണ്ടത്. മകളെ വ്യഭിചാരി എന്ന് ഒരു വഷളൻ വിളിച്ചത് കണ്ടില്ലെന്ന് നടിക്കാൻ ഒരച്ഛനും സാധിക്കില്ല എന്ന് അറിയാം. അത്തരമൊരു ആരോപണം എന്റെ മുഖ്യമന്ത്രിയുടെ മകളുടെ നേരെ മാത്രമല്ല ഒരു സ്ത്രീയുടെ നേരേയും ഉയരുന്നത് അംഗീകരിക്കാൻ എനിക്കുമാവില്ല...' സന്ദീപ് വാചസ്പതി കുറിക്കുന്നു

11 DECEMBER 2021 03:07 PM IST
മലയാളി വാര്‍ത്ത

വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ ജാഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെയും മുഹമ്മദ് റിയാസിനെയും അധിക്ഷേപിച്ചും അപമാനിച്ചും ലീഗ് നേതാവ് നടത്തിയ പരാമർശത്തിനെതിരെ പ്രതികരണവുമായി നിരവധിപേരാണ് രാഗത്ത് എത്തിയത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സി പി എം നേതാക്കളോ മന്ത്രിമാരോ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഈ നാടിന് വേണ്ടത് ശരിഅത്ത് നിയമമല്ല ഇന്ത്യൻ പീനൽ കോഡാണ് എന്ന് കരുതുന്നുണ്ട് എങ്കിൽ അടിയന്തിരമായി വിവാദ പ്രസ്താവന നടത്തിയ വഷളനെ അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി രംഗത്ത് എത്തിയിരിക്കുകയാണ്.

സദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത്.

അങ്ങയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ ശ്രീമതി വീണയെ അവഹേളിച്ച് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നടത്തിയ പരാമർശങ്ങൾ കേട്ടപ്പോഴുണ്ടായ മനോവേദനയിൽ നിന്നാണ് ഈ കത്ത് എഴുതുന്നത്. അബ്ദുറഹ്മാന്റെ പരാമർശം അങ്ങയുടെ മകളുടെ ആത്മാഭിമാനത്തെ മാത്രമല്ല സ്ത്രീത്വത്തെ തന്നെ അവഹേളിക്കുന്നതാണെന്ന് അങ്ങേക്ക് ഉത്തമ ബോധ്യമുള്ളതാണല്ലോ? ഒരു അച്ഛൻ എന്ന നിലയിൽ മാത്രമല്ല, ഈ നാ‌ട്ടിലെ മുഴുവൻ സ്ത്രീകളു‌ടേയും അഭിമാനം സംരക്ഷിക്കാൻ ബാധ്യത ഉള്ള ഭരണാധികാരി എന്ന നിലയിലും ഈ വിഷയത്തിൽ മൗനം പാലിക്കാൻ താങ്കൾക്ക് സാധ്യമല്ല. അതിനാൽ ഈ വിഷയത്തിൽ നടപടി ഉണ്ടാകേണ്ടത് ശ്രീമതി വീണയ്ക്ക് വേണ്ടി മാത്രമല്ല മുഴുവൻ സ്ത്രീകളുടേയും ആത്മാഭിമാനം സംരക്ഷിക്കാൻ കൂടിയാണ്. താങ്കൾ ആ കടമ നിറവേറ്റുമെന്ന് കരുതുന്നു.

അപ്പോഴും താങ്കളുടെ മുൻ നിലപാടുകൾ പരിശോധിക്കുമ്പോൾ ചില ആശങ്കകൾ പങ്കുവെക്കാതിരിക്കാൻ കഴിയുന്നില്ല. ഇന്ത്യൻ പീനൽ കോഡിനെക്കാൾ ഷരിയാ നിയമങ്ങളോട്‌ താങ്കള്‍ക്ക് വളരെ ബഹുമാനമുള്ളതായി ഇതിനോടകം മനസിലായിട്ടുണ്ട്. ഭക്ഷണം, വിവാഹം, വിവാഹ മോചനം തുടങ്ങി തികച്ചും സ്വകാര്യമായ വിഷയങ്ങളിൽ പോലും ശരി അത്ത് നിയമമാണ് അഭികാമ്യം എന്ന് താങ്കൾ ആവർത്തിച്ച് പറഞ്ഞിട്ടുള്ളതിനാൽ കുടുംബത്തിലും അത് തന്നെ ന‌‌ടക്കണം എന്നാകുമല്ലോ അങ്ങയുടെ ആഗ്രഹം. ഇക്കാര്യങ്ങളിലൊക്കെ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമത്തിനേക്കാൾ ശരി അത്ത് നിയമം ഉത്കൃഷ്ടമാണെന്നാണല്ലോ താങ്കൾ കുറേ നാളുകളായി സമൂഹത്തെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണല്ലോ താങ്കൾ ഹലാൽ ഭക്ഷണം, ഉടന്തടി മുത്തലാക്ക് എന്നിവയെ ഒക്കെ പിന്തുണയ്ക്കുന്നത്?

സ്വാഭാവികമായും സമൂഹത്തിൽ ഉണ്ടാകുന്ന നന്മ മുഖ്യമന്ത്രി ആയി എന്ന കാരണത്താൽ അങ്ങയുടെ കുടുംബത്തിന് കിട്ടാതെ പോകരുത്. ‌അതിനാൽ യുക്തിപൂർവ്വം തീരുമാനമെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.‌‌. ശരി അത്ത് നിയമം എന്നത് മുസ്ലീം വ്യക്തി നിയമം ആണെന്നും അതിന്റെ അടിസ്ഥാനം ഖുർആൻ ആണെന്നും താങ്കൾക്ക് അറിവുണ്ടാകുമല്ലോ? അങ്ങനെയെങ്കിൽ താങ്കളുടെ മകള്‍ ഇന്ത്യൻ നിയമം അനുസരിച്ച് നടത്തിയ വിവാഹത്തെപ്പറ്റി ഖുറാൻ പറയുന്നത് എന്താണെന്ന് താങ്കൾ അറിഞ്ഞിരിക്കണം.

“ബഹുദൈവ വിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നതു വരെ നിങ്ങള്‍ വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയേക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവ വിശ്വാസികള്‍ക്ക്-അവര്‍ വിശ്വസിക്കുന്നതു വരെ- നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുകയുമരുത്. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു.” (2:221).

അതായത് സർക്കാർ രേഖകളിലെങ്കിലും ഹിന്ദു(ബഹുദൈവ വിശ്വാസി) ആയ താങ്കളുടെ മകളേക്കാൾ അ‌‌ടിമ സ്ത്രീയാണ് മികച്ചത് എന്നാണ് ഖുറാൻ അനുശാസിക്കുന്നത്. ഇത്തരം സ്ത്രീകളെ വിവാഹം ചെയ്യരുത് എന്നാണ് താങ്കൾ വിലമതിക്കുന്ന ഷരിയാ നിയമം പറയുന്നത്. അതായത് അവർ ഇസ്ലാം മതം സ്വീകരിക്കുന്നത് വരെ ശരിഅത്ത് നിയമം ഈ ബന്ധത്തെ വിവാഹമായി അംഗീകരിക്കില്ല എന്ന് മാത്രമല്ല ഇതിനെ വ്യഭിചാരമായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ അബ്ദുറഹ്മാൻ കല്ലായി പറഞ്ഞത് മതനിയമത്തിന്റെ കണ്ണിൽ സത്യമാണ്. ഇവിടെയാണ് താങ്കളുടെ വിവേചനബുദ്ധി ഉണർന്ന് പ്രവർത്തിക്കേണ്ടത്. മകളെ വ്യഭിചാരി എന്ന് ഒരു വഷളൻ വിളിച്ചത് കണ്ടില്ലെന്ന് നടിക്കാൻ ഒരച്ഛനും സാധിക്കില്ല എന്ന് അറിയാം.

അത്തരമൊരു ആരോപണം എന്റെ മുഖ്യമന്ത്രിയുടെ മകളുടെ നേരെ മാത്രമല്ല ഒരു സ്ത്രീയുടെ നേരേയും ഉയരുന്നത് അംഗീകരിക്കാൻ എനിക്കുമാവില്ല. അത് മകൾക്കുണ്ടാക്കിയ മാനസികാഘാതം എത്ര വലുതാണെന്ന് മനസിലാവുന്നുമുണ്ട്. അതിനാൽ ദയവ് ചെയ്ത് അങ്ങ് ഇതിന് പരിഹാരം കാണണം, താങ്കൾ വിശ്വസിക്കുന്ന ശരിഅത്ത് നിയമം അനുസരിച്ച് തന്നെ. വീണയെ അ‌ടിയന്തിരമായി ഇസ്ലാം വിശ്വാസ പ്രകാരം നിക്കാഹ് കഴിച്ചു കൊടുത്ത് അവരെ ഈ നാണക്കേടിൽ നിന്ന് കരകയറ്റണം. അതോടെ ഹറാമായ വിവാഹം ഹലാൽ (അനുവദനീയമായത്) ആയി മാറും. സമൂഹത്തിന് ശരിഅത്ത് നിയമത്തിന്റെ ഗുണം പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് അതിന് ഒരു മന:സാക്ഷിക്കുത്തും ഉണ്ടാകേണ്ട കാര്യവുമില്ല.

 

മറിച്ച് ഈ നാടിന് വേണ്ടത് ശരിഅത്ത് നിയമമല്ല ഇന്ത്യൻ പീനൽ കോഡാണ് എന്ന് കരുതുന്നുണ്ട് എങ്കിൽ അടിയന്തിരമായി ഈ വഷളനെ കയ്യാമം വെക്കണം. മുഖ്യമന്ത്രി എന്ന നിലയിൽ അത് സാധ്യമല്ല എങ്കിൽ ഒരു വെള്ളക്കടലാസിൽ പരാതി എഴുതി നൽകാൻ ശ്രീമതി വീണയെ അനുവദിക്കണം. നിയമം നിയമത്തിന്റെ വഴിക്ക് എന്ന അഴകൊഴമ്പൻ സമീപനമെങ്കിലും അതോടെ സ്വീകരിക്കാമല്ലോ? അതും സാധ്യമല്ല എങ്കിൽ ഈ കത്ത് ഒരു പരാതിയായി സ്വീകരിച്ച് ആ സാമൂഹ്യ വിരുദ്ധനെതിരെ നടപടി എടുക്കാൻ സൗമനസ്യമുണ്ടാവണം. അല്ലായെങ്കിൽ അധികാരത്തിന് വേണ്ടി തീവ്രവാദികൾക്ക് മുന്നിൽ ന‌ട്ടെല്ലും മകളുടെ അഭിമാനവും പണയം വെച്ച കഴിവുകെട്ടവനായി ചരിത്രം താങ്കളെ വിലയിരുത്തും. അതിന് സാഹചര്യമുണ്ടാകാതിരിക്കട്ടെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ പഠിപ്പുമുടക്ക്  (48 minutes ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (1 hour ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (1 hour ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (1 hour ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (1 hour ago)

സ്വര്‍ണവില കുറഞ്ഞു  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (2 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (2 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (3 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (3 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (3 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (3 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (4 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (4 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (4 hours ago)

Malayali Vartha Recommends