മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചനുമായി അടുപ്പമുണ്ടായിരുന്ന യുവതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു യുവതിയുടെ പങ്കുണ്ടെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സ്ത്രീയെ ചോദ്യം ചെയ്തിരിക്കുകയാണ് പോലീസ്. വളരെയധികം നിർണായക വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.
മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചനുമായി അടുപ്പമുണ്ടായിരുന്ന യുവതിയെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. കോഴിക്കോട്ടെ രഹസ്യ താവളത്തിൽനിന്ന് ആണ് പോലീസ് ഇവരെ പിടികൂടിയത്.
ഈ യുവതി മോഡലുകൾ പങ്കെടുത്ത നിശാപാർട്ടി നടന്ന ഒക്ടോബർ 31നു രാത്രി ഫോർട് കൊച്ചി നമ്പർ 18ഹോട്ടലിലുണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഹോട്ടൽ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി ഇടപാടുകളിൽ ഈ യുവതിക്കും പങ്കാളിത്തമുണ്ടെന്നാണു പൊലീസിന്റെ സംശയം.
സൈജുവിനൊപ്പം നിശാപാർട്ടികളിൽ സ്ഥിരമായി പങ്കെടുത്തിട്ടുണ്ട് യുവതി. ലഹരിമരുന്ന് ഇടപാടുകൾക്കു വേണ്ടി സൈജുവിന് 10 ലക്ഷം രൂപ നൽകി. എന്നാൽ മുംബൈ മലയാളി വനിതയ്ക്കൊപ്പം താമസം തുടങ്ങിയതോടെ സൈജുവിൽനിന്ന് അകന്നു. പക്ഷേ ലഹരി ഇടപാടുകൾ തുടർന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ലക്ഷം രൂപ തിരികെ ലഭിക്കാതായപ്പോൾ സൈജുവിനെതിരെ വഞ്ചനാക്കുറ്റത്തിനു പരാതി നൽകി. ശേഷം മുംബൈ സ്വദേശിനി കൊച്ചി വിട്ടിരുന്നു. പക്ഷേ , നമ്പർ ഹോട്ടലിൽ ഷൂട്ട് ചെയ്ത സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് സൈജു അവരെ ഭീഷണിപ്പെടുത്തി പരാതിയിൽനിന്നു പിന്മാറ്റിയെന്ന് പൊലീസ് പറയുന്നുണ്ട്.
https://www.facebook.com/Malayalivartha


























