ഇത് ദാരുണം: തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്നു; അറുത്തെടുത്ത കാല്‍ റോഡില്‍ വലിച്ചെറിഞ്ഞു! സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലിസ്

പോത്തന്കോട് കല്ലൂരില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. കല്ലൂര് സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്.
ബൈക്കിലും ഓട്ടോയിലും എത്തിയ സംഘംകാല് വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാര്ന്നാണ് മരിച്ചത്.
12 ഓളം പേര്‍ അടങ്ങിയ സംഘം മാണ് കാല്‍ വെട്ടിയെടുത്തത്. സംഘത്തെ കണ്ട് ഓടി വീട്ടില്‍ കയറിയ സുധീഷിനെ വീട്ടിനകത്ത് ഇട്ടു സംഘം വെട്ടുകയായിരുന്നു . കാല്‍ വെട്ടിയെടുത്ത് ശേഷം ബൈക്കില്‍ കാല്‍ എടുത്തുകൊണ്ടുപോയി റോഡിലേക്ക് സംഘം വലിച്ചെറിഞ്ഞു. പോത്തന്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha