'ഇനിയും നാണം കെടാന്‍ നില്‍ക്കാതെ രാജിവെച്ചു പുറത്തു പോകണം'; കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ ഔദ്യോഗിക വസതിക്കു മുന്‍പില്‍ കെ.എസ്.യു പ്രതിഷേധം

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ ഇനിയും നാണം കെടാന്‍ നില്‍ക്കാതെ രാജിവെച്ചു പുറത്തു പോകണമെന്നാവശ്യപ്പെട്ട് വിസിയുടെ പയ്യാമ്ബലത്തെ ഔദ്യോഗിക വസതിക്കു മുന്‍പില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ,സിന്‍ഡിക്കേറ്റ് അംഗം ഫര്‍ഹാന്‍ മുണ്ടേരി എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം കെ.എസ്.യു പ്രവര്‍ത്തകരാണ് ജാഥയായി വി സിയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് വി സി പുറത്താണുണ്ടായിരുന്നത്. തുടര്‍ന്ന് ചാന്‍സലര്‍ തള്ളി പറഞ്ഞ നാണം കെട്ട വി സി പുറത്തു പോവുകയെന്ന പോസ്റ്ററുകള്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ മതിലില്‍ ഒട്ടിച്ചു.
ചാന്‍സലറായ ഗവര്‍ണര്‍ പോലും തള്ളി പറഞ്ഞ സാഹചര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വി സിയായ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ എത്രയും പെട്ടെന്ന് രാജിവെച്ചു പുറത്തു പോകുന്നതാണ് നല്ലതെന്നും ജ്യോത്സനെ കണ്ടാലും സര്‍വകലാശാലയുടെ ആസ്ഥാന മന്ദിരത്തിന്റെ മുഖം മാറ്റിയാലുമൊന്നും ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനാവില്ലെന്നും ഷമ്മാസ് പറഞ്ഞു. തുടര്‍ന്ന് അര മണിക്കൂറോളം മുദ്രാവാക്യം വിളിച്ചതിനു ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. കെ.എസ് യു പ്രവര്‍ത്തകരെ തടയുന്നതിനായി കണ്ണുര്‍ ടൗണ്‍ എസ്‌ഐ അഖിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.
കേരള നിരയില്‍ ഓപ്പണര്‍മാരായ രോഹന്‍ എസ്. കുന്നുമ്മല്‍ (21 പന്തില്‍ അഞ്ച്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (അഞ്ച് പന്തില്‍ രണ്ട്), സച്ചിന്‍ ബേബി (0) എന്നിവര്‍ നിരാശപ്പെടുത്തി. വത്സല്‍ ഗോവിന്ദ് (24 പന്തില്‍ 18), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (54 പന്തില്‍ 44) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മഹാരാഷ്ട്രയ്ക്കായി ജഗദീഷ് സോപെ, അക്ഷയ് പല്‍കാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പ്രതീപ് ദാധെയ്ക് ഒരു വിക്കറ്റ് ലഭിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് വേണ്ടി നായകന്‍ ഋതുരാജ് ഗെയ്ക്‌വാദ് സെഞ്ചുറി നേടി. 129 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്ബടിയോടെ ഋതുരാജ് 124 റണ്‍സെടുത്തു. 99 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയും മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിനുവേണ്ടി നിധീഷ് അഞ്ചുവിക്കറ്റ് വീഴ്ത്തിയപ്പോല്‍ ബേസില്‍ തമ്ബി രണ്ടുവിക്കറ്റെടുത്തു.
https://www.facebook.com/Malayalivartha