Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

നടുക്കത്തോടെ നാട്... കലൂര്‍ സ്വദേശി സുധീഷിന്റെ കൊലപാതകത്തില്‍ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍; അക്രമി സംഘത്തെ കണ്ട് ഭയന്നോടിയ സുധീഷ് ബന്ധുവീട്ടില്‍ ഓടിക്കയറി; അവിടെയിട്ട് വെട്ടി വീഴ്ത്തി കാല്‍ മുറിച്ചെടുത്ത് ബൈക്കില്‍ സഞ്ചരിച്ച് റോഡിലെറിഞ്ഞു; രക്തം വാര്‍ന്ന് സുധീഷ് മരണമടഞ്ഞു

12 DECEMBER 2021 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

പോത്തന്‍കോട് കല്ലൂരിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. അക്രമിസംഘത്തിന്റെ വെട്ടേറ്റ യുവാവ് മരിച്ചു. കല്ലൂര്‍ സ്വദേശി സുധീഷാണ് (35) മരിച്ചത്. ബൈക്കിലും ഓട്ടോയിലും എത്തിയ 12 പേര്‍ അടങ്ങുന്ന സംഘമാണ് സുധീഷിനെ വെട്ടിയത്.

അക്രമിസംഘത്തെ കണ്ട് ഭയന്നോടി ബന്ധുവീട്ടില്‍ കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സംഘം മടങ്ങിയത്. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ പൊലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാഹനങ്ങളില്‍ വന്ന സംഘം അക്രമത്തിനു ശേഷം കാല്‍ റോഡിലെറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഗുണ്ടാപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം പോത്തന്‍കോട് ആക്രമിസംഘം വെട്ടിക്കൊന്ന യുവാവ് വധശ്രമക്കേസില്‍ ഒളിവിലിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആറ്റിങ്ങലിലെ വധശ്രമക്കേസിലാണ്, കൊല്ലപ്പെട്ട സുധീഷ് ഒളിവില്‍ പോയിരുന്നത്. സുധീഷിന്റെ സഹോദരനടക്കം നാലുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. സുധീഷിനെ കൊലപ്പെടുത്തിയവര്‍ക്കായി തിരുവനന്തപുരം ജില്ലയില്‍ വ്യാപക പരിശോധന നടക്കുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

സുധീഷിനെ ബന്ധുവീട്ടില്‍ കയറി വെട്ടിക്കൊന്ന പ്രതികള്‍ പകതീരാതെ കാല്‍പാദം വെട്ടിമാറ്റി റോഡിലെറിഞ്ഞ ശേഷമാണു രക്ഷപ്പെട്ടത്. സുധീഷിന്റെ വീടിന്റെ അരകിലോമീറ്റര്‍ അകലെയാണ് കാല്‍പാദം വലിച്ചെറിഞ്ഞത്. ഗുണ്ടാസംഘം രക്ഷപ്പെട്ടു എങ്കിലും സുധീഷിനെ ഭീകരമായ അവസ്ഥയില്‍ കണ്ടതോടെ നാട്ടുകാരും ബന്ധുക്കളും അന്ധാളിച്ചു. എന്തുചെയ്യണമെന്നറിയാതെ പോലീസിനെ അറിയിച്ചു. പോലീസ് എത്തിയ ശേഷണാണ് സുധീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രക്തം വാര്‍ന്നതിനാല്‍ സുധീഷിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല. മണിക്കൂറുകള്‍ക്കകം സുധീഷ് ആശുപത്രിയില്‍ മരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു പോത്തന്‍കോടിനെ വിറപ്പിച്ച് 12 അംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടായത്. ഗുണ്ടാസംഘത്തെ കണ്ടുഭയന്നു ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അവര്‍ പിന്‍മാറിയില്ല. സുധീഷിനെ വീടിനകത്തിട്ട് വെട്ടുകയായിരുന്നു. വീടിന്റെ ജനലുകളും വാതിലും തകര്‍ത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. അതിനാല്‍ തന്നെ വീട്ടിലേക്ക് വരാന്‍ പലരും മടിച്ചു.

ഓട്ടോറിക്ഷയിലും രണ്ടു ബൈക്കുകളിലുമായാണ് ഗുണ്ടാസംഘം എത്തിയത്. നൂറിലേറെ വെട്ടുകള്‍ സുധീഷിന്റെ ശരീരത്തിലുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

ഗുണ്ടാ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമാധാനമായി കഴിഞ്ഞിരുന്ന നാട്ടില്‍ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. അതിനിടെ ബൈക്കില്‍ സുധീഷിന്റെ വെട്ടിമാറ്റിയ കാലുമായി സഞ്ചരിക്കുന്ന മൂന്നംഗ സംഘത്തെ സിസിടിവിയില്‍ കണ്ടെത്തി. വെട്ടിയ കാല്‍ രക്തം ഒലിക്കുന്ന നിലയില്‍ ഉയര്‍ത്തിപ്പിടിച്ച് താലിബാന്‍ മോഡലില്‍ യാത്ര ചെയ്യുന്ന സംഘത്തെയാണ് കാണാന്‍ കഴിഞ്ഞത്. എല്ലാവരും ചെറുപ്പക്കാരാണ്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമിക്കിയിട്ടുണ്ട്. പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (15 minutes ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (40 minutes ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (1 hour ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (1 hour ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (2 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (2 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (3 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (3 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (4 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (4 hours ago)

Malayali Vartha Recommends