Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

'ഈ ഗവര്‍ണര്‍ ശ്രീ.ആരിഫ് മുഹമ്മദ് ഖാന്‍ പലപ്പോഴും കേന്ദ്രസര്‍ക്കാരിനു വേണ്ടി രാഷ്ട്രീയം കളിക്കുന്നുണ്ട് എന്നു പരസ്യമായി ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനത്തിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ ആണ് ശരി....' അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ കുറിക്കുന്നു

12 DECEMBER 2021 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

60 വയസ്സ് കഴിഞ്ഞ ആളെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലര്‍ ആയി നിയമിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പലപ്പോഴും കേന്ദ്ര സര്‍ക്കാരിന് വേണ്ടി രാഷ്ട്രീയം കളിച്ചിട്ടുണ്ട്. എന്നാല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനത്തിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ശരിയെന്ന് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം :

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ VC യെ നിയമിക്കുമ്ബോള്‍ പ്രായപരിധി യൂണിവേഴ്‌സിറ്റി ആക്ടിലെ ഒമ്ബതാം വകുപ്പില്‍ വ്യക്തമാണ്. 60 വയസ്സിനു മേല്‍ പ്രായമുള്ള ആരെയും VC ആയി നിയമിക്കരുത് എന്ന നിയന്ത്രണം നിയമത്തില്‍ വ്യക്തമാണ്. ഒരിക്കല്‍ VC ആയ ആളിനു ഒരിക്കല്‍ക്കൂടി പുനര്‍നിയമനത്തിനു അര്‍ഹത ഉണ്ടെന്ന് 10 ആം വകുപ്പ് പറയുമ്ബോഴും 9 ആം വകുപ്പിലെ പ്രായപരിധിക്ക് ഇളവില്ല. 'പുനര്‍നിയമന'ത്തിന് 'നിയമന'ത്തിലെ മാനദണ്ഡങ്ങള്‍ ബാധകം അക്കേണ്ടതില്ല എന്നും ആക്ടില്‍ എവിടെയും പറയുന്നില്ല, പുനര്‍നിയമനത്തിനു പ്രത്യേക വ്യവസ്ഥകളും ഇല്ല.പ്രത്യേകമായി ആക്റ്റ് കൊടുക്കാത്ത ഒരാധികാരവും മന്ത്രിസഭയ്ക്കോ സര്‍ക്കാരിനോ കിട്ടുന്നുമില്ല. Section.10 ഒരു Notwithstanding ക്ളോസും അല്ല. അതായത്, നിയമത്തില്‍ ഒട്ടും അവ്യക്തത ഇല്ല. പുനര്‍നിയമനവും നിയമനവും യൂണിവേഴ്‌സിറ്റി ആക്ടില്‍ രണ്ടല്ല.

60 വയസ്സ് കഴിഞ്ഞ ആളെ VC ആയി നിയമിച്ച ഉത്തരവ് നിയമവിരുദ്ധമാണ്. നിയമനത്തില്‍ ഗവര്‍ണര്‍ക്ക് പ്രത്യേകാധികാരങ്ങള്‍ ഇല്ല. ക്യാബിനറ്റ് പറയുന്നത് അനുസരിക്കുക. അത് ചെയ്യേണ്ടത് ഗവര്‍ണറുടെ ഭരണഘടനാ ബാധ്യത ആണ്. അത് ചെയ്ത ശേഷം സ്വന്തം അഭിപ്രായം പറയരുത്, നിയമവിരുദ്ധത കണ്ടാല്‍ ചൂണ്ടിക്കാണിക്കരുത് എന്നു ഭരണഘടനയോ നിയമമോ ഗവര്‍ണ്ണറേ വിലക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഭിപ്രായപ്രകടനത്തിന് സര്‍വീസ് റൂളില്‍ വിലക്കുണ്ട്, മന്ത്രിമാര്‍ക്ക് പോലും കൂട്ടുത്തരവാദിത്തം ഉണ്ട്. ഗവര്‍ണ്ണര്‍ക്ക് ഇല്ല.

ചാന്‍സിലര്‍ പോസ്റ്റ് മുഖ്യമന്ത്രി എടുത്തോളൂ എന്നു പറയുന്നതിന്റെ പിന്നില്‍ രാഷ്ട്രീയമാണെങ്കിലും, ഇക്കാര്യത്തില്‍ വസ്തുതാപരമാണ്. ഈ ഗവര്‍ണര്‍ ശ്രീ.ആരിഫ് മുഹമ്മദ് ഖാന്‍ പലപ്പോഴും കേന്ദ്രസര്‍ക്കാരിനു വേണ്ടി രാഷ്ട്രീയം കളിക്കുന്നുണ്ട് എന്നു പരസ്യമായി ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനത്തിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ ആണ് ശരി.

സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ട്. ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള അധികാരമുണ്ട്. യൂണിവേഴ്‌സിറ്റി ആക്ടിലെ 9 ആം നിയമത്തില്‍ ഒരു പ്രൊവൈസോ കൊണ്ടുവന്ന ശേഷം 60 വയസ് കഴിഞ്ഞായാളെ VC ആക്കാന്‍ ശുപാര്‍ശ ചെയ്താല്‍ ലോകത്ത് ആര്‍ക്കും അത് നിയമവിരുദ്ധം എന്നു പറയാനാകില്ല. അത് ചെയ്യാന്‍ ഇടതുപക്ഷ സര്‍ക്കാരിന് മുന്നില്‍ എന്താണ് തടസം എന്നു മനസിലാകുന്നുമില്ല? എഴുതിവെച്ച നിയമം എല്ലാവര്‍ക്കുമെന്ന പോലെ സര്‍ക്കാരിനും ബാധകമാണ്. അത് നടപ്പാക്കേണ്ടത് റൂള്‍ ഓഫ് ലോ ഉറപ്പ് വരുത്തേണ്ടത് ഭരണഘടന നിലനില്‍ക്കേണ്ടത് പോലുള്ള അത്യാവശ്യമാണ്. അവസരസമത്വം നടപ്പാക്കേണ്ടത് സ്റ്റേറ്റിന്റെ ബാധ്യതയാണ്.

 

നുണ മാത്രം പറയുന്ന ഏതെങ്കിലുമൊരു സംഘിയെക്കൊണ്ടു വസ്തുതാപരമായ ഒരു വിമര്‍ശനം ഉന്നയിപ്പിക്കുക എന്നത് ഇക്കാലത്ത് ഒഴിവാക്കേണ്ട കാര്യമാണ്. അതയാളുടെ മറ്റു വിമര്ശനങ്ങളെയും ജനമധ്യത്തില്‍ സാധൂകരിക്കാന്‍ ഇടയാക്കും. ആ രാഷ്ട്രീയ ജാഗ്രത കാണിക്കാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണ്.

തിരുത്തണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (9 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (30 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (51 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (55 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

Malayali Vartha Recommends