അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഏറെ സ്വീകാര്യനായ ഡോ: പ്രഭുദാസിനെ സ്ഥലമാറ്റിയ നടപടി തെറ്റാണ്;ഏറെക്കാലം അട്ടപ്പാടിയിൽ ജോലി ചെയ്യുകയും പ്രദേശത്തെ ആദിവാസികൾക്ക് ഏറെ സ്വീകാര്യനായ പ്രഭുദാസിനെ മാറ്റിയത് ശരിയായ നടപടിയല്ല; അട്ടപ്പാടി ആദിവാസികൾക്ക് ഏറെ സ്വീകാര്യനായ ഡോക്ടറെ മാറ്റിയത് നിർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല

അട്ടപ്പാടി ആദിവാസികൾക്ക് ഏറെ സ്വീകാര്യനായ ഡോക്ടറെ മാറ്റിയത് നിർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഏറെ സ്വീകാര്യനായ ഡോ: പ്രഭുദാസിനെ സ്ഥലമാറ്റിയ നടപടി തെറ്റാണ്. ഏറെക്കാലം അട്ടപ്പാടിയിൽ ജോലി ചെയ്യുകയും പ്രദേശത്തെ ആദിവാസികൾക്ക് ഏറെ സ്വീകാര്യനായ പ്രഭുദാസിനെ മാറ്റിയത് ശരിയായ നടപടിയല്ല .
തെറ്റുകൾ ചൂണ്ടിക്കാട്ടിയ സ്വീകാര്യതയുള്ള ഡോക്ടറെ മാറ്റിയതിലൂടെ സർക്കാർ തെറ്റായ സന്ദേശമാണു നൽകിയത് സത്യസന്ധരായ ഉദ്യോഗസ്ഥരെ രാഷ്ടീയ പകപോക്കലിനു വിധേയമാക്കി സ്ഥലം മാറ്റിയ നടപടി ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അട്ടപ്പാടിയുടെ ആരോഗ്യസ്ഥിതി ചർച്ച ചെയ്യാൻ ഡിസംബർ ഒന്നിന് ഓൺലൈൻ യോഗം ചേർന്നിരുന്നുവെന്നും മന്ത്രിമാരും പ്രിൻസിപ്പൽ സെക്രട്ടറിയുമുണ്ടായിരുന്നുവെന്നും കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടും ട്രൈബൽ ഹെൽത്ത് നോഡൽ ഓഫിസറുമായിരുന്ന ഡോ.ആർ. പ്രഭുദാസ് പറഞ്ഞു യോഗത്തിൽ താൻ മുന്നോട്ടുവച്ച നിർദേശങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നു പറഞ്ഞാണു തിരുവനന്തപുരത്തു നേരിട്ടെത്താൻ ആവശ്യപ്പെട്ടത്.
തലേന്നു കൊല്ലത്തെ വീട്ടിലെത്തി. പക്ഷേ രാവിലെ അവിടെനിന്നു തിരുവനന്തപുരത്തേക്ക് ഇറങ്ങാൻ നേരത്തായിരുന്നു ആരോഗ്യമന്ത്രി അട്ടപ്പാടിയിൽ എത്തിയ വിവരം അറിഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരോട് അന്വേഷിച്ചെങ്കിലും ആരിൽനിന്നും മറുപടി ലഭിച്ചില്ല. വിലക്കു കൽപിക്കാൻ മാത്രം ഞാൻ എന്താണു ചെയ്തതെന്ന് അറിയില്ല. 25 വർഷമായി ഞാൻ ഇവിടെ. അട്ടപ്പാടിയിലെ കാര്യങ്ങൾ എന്നെക്കാൾ നന്നായി ആർക്കാണു പറയാൻ സാധിക്കുകയെന്നും ഡോ.ആർ. പ്രഭുദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha