സീസണ്‍ ടിക്കറ്റുമായി കെഎസ്ആര്‍ടിസി.... സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഉള്‍പ്പെടെ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകും... ഓര്‍ഡിനറി ബസുകളിലെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ട്രാവല്‍ കാര്‍ഡുകള്‍... സംസ്ഥാനത്തെ റോഡ് ഗതാഗതം അടിമുടി പരിഷ്‌കരിച്ച് യാത്രാ സൗഹൃദമാക്കാനുള്ള ഗതാഗത വകുപ്പിന്റെ പദ്ധതി

സീസണ്‍ ടിക്കറ്റുമായി കെഎസ്ആര്‍ടിസി.... സംസ്ഥാനത്തെ റോഡ് ഗതാഗതം അടിമുടി പരിഷ്‌കരിച്ച് യാത്രാ സൗഹൃദമാക്കാനുള്ള ഗതാഗത വകുപ്പിന്റെ പദ്ധതി .
റെയില്‍വേ മാതൃകയില്‍ കെ.എസ്.ആര്‍.ടി.സിയും ദീര്‍ഘ ദൂര ബസുകളില്‍ സിസണ്‍ ടിക്കറ്റ് ഏര്‍പ്പെടുത്തുന്നു. സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഉള്‍പ്പെടെ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകും.
ട്രാന്‍സ്‌പോര്‍ട്ട് ബസുകളുടെ പതിവ് സര്‍വീസ് രീതികള്‍ മാറ്റുന്ന പദ്ധതിയില്‍ ട്രാവല്‍ കാര്‍ഡുകളും ഇറക്കും. നഗരത്തിനുള്ളിലും പുറത്തും വെവ്വേറെ ബസ് സര്‍വീസുകള്‍ നടത്തുന്നതിനൊപ്പം, രണ്ടിനെയും ബന്ധിപ്പിച്ചുള്ള തിരുവനന്തപുരം മോഡല്‍ പദ്ധതിയും വ്യാപകമാക്കും.
രണ്ടും മൂന്നും ജില്ലകള്‍ കടന്ന് യാത്ര ചെയ്യുന്ന ജീവനക്കാര്‍ക്ക് സീസണ്‍ ടിക്കറ്റ് ഏറെ ഗുണമാകും. ട്രെയിന്‍ ഗതാഗതമില്ലാത്ത സ്ഥലങ്ങളിലുള്ളവര്‍ ഫാസ്റ്റ് പാസഞ്ചറിലോ സൂപ്പര്‍ഫാസ്റ്റിലോ ദിവസവും ടിക്കറ്റെടുക്കണം. അവധി ദിവസങ്ങളിലൊഴികെ ട്രാന്‍സ്‌പോര്‍ട്ട് ബസുകളെ ആശ്രയിക്കുന്നവരില്‍ 60 ശതമാനവും സ്ഥിരം യാത്രക്കാരാണെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്.
ഓര്‍ഡിനറി ബസുകളിലെ യാത്രക്കാരെ ആകര്‍ഷിക്കാനാണ് ട്രാവല്‍ കാര്‍ഡുകള്‍. റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന തരം കാര്‍ഡുകളാകും ഇത് .സീസണ്‍ ടിക്കറ്റ് ചാര്‍ജ് സാധാരണ നിരക്കിനെക്കാള്‍ 20% കുറവായിരിക്കും. തിരുവനന്തപുരത്ത് പദ്ധതി പൂര്‍ത്തിയായ ശേഷം കൊച്ചി നഗരത്തിലും, തുടര്‍ന്ന് എല്ലാ ജില്ലകളിലും നടപ്പിലാക്കും.
തലസ്ഥാന നഗരത്തില്‍ നടപ്പിലാക്കിയ സിറ്റി സര്‍ക്കുലര്‍ പദ്ധതിയും അതിന്റെ തുടര്‍ച്ചയായ സിറ്റി പെരിഫറല്‍, സിറ്റി റേഡിയല്‍, സിറ്റി ഫീഡര്‍ സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി. തിരുവനന്തപുരത്ത് രണ്ടു മാസം കൊണ്ട് ഈ സര്‍വീസുകളെല്ലാം ആരംഭിക്കും.14 ജില്ലകളിലും രണ്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാകും.
"
https://www.facebook.com/Malayalivartha
























