പാര്‍ട്ടിയുടെ ക്രൂരത മൃഗങ്ങളോടും… കതിരൂര്‍ മനോജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സ്ഥലത്ത് തെരുവ് നായ്ക്കളെ വെട്ടി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയില്‍

പാര്‍ട്ടിക്കാര്‍ തമ്മിലുള്ള ക്രൂരത മൃഗങ്ങളിലേക്കും വ്യാപിക്കുന്നു. ആര്‍.എസ്.എസ് ജില്ലാ മുഖ്യശിക്ഷക് ആയിരുന്ന കതിരൂര്‍ മനോജിന്റെ ഒന്നാം ബലിദാന ദിനം ഇന്ന് ആചരിക്കവെ മനോജിനെ വാഹനമിടിച്ച് വീഴ്ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച സ്ഥലത്ത് തെരുവ് നായ്ക്കളെ വെട്ടി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയില്‍. റോഡരികിലെ വൈദ്യുതി തൂണിലാണ് മൂന്ന് തെരുവ് നായ്ക്കളെ കൊലപ്പെടുത്തി തൂക്കിയ നിലയില്‍ രാവിലെ കണ്ടെത്തിയത്.
മൂന്ന് നായ്ക്കളെയും വെട്ടി കൊലപ്പെടുത്തിയതിനു ശേഷമാണ് കയറില്‍ കെട്ടി തൂക്കിയിട്ടിരിക്കുന്നത്. ബലിദാന ദിനാചരണ ചടങ്ങില്‍ പങ്കെടുക്കാനായി രാവിലെ മനോജിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന പ്രവര്‍ത്തകരാണ് സംഭവം ആദ്യമായി കാണുന്നത്. പിന്നീട് കതിരൂര്‍ പൊലീസെത്തിയാണ് കെട്ടിതൂക്കിയ തെരുവ് പട്ടികളെ അഴിച്ചുമാറ്റിയത്. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ സ്വദേശി എളന്തോടത്തില്‍ മനോജ് (38) കൊല്ലപ്പെട്ടത്.
മനോജിന്റെ വധത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു. വധക്കേസ് ഇപ്പോള്‍ സി.ബി.ഐ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























