പോള്‍ മുത്തൂറ്റ് വധക്കേസ്: 13 പ്രതികള്‍ കുറ്റക്കാര്‍, കേസില്‍ ഒരാളെ വെറുതേവിട്ടു

പോള്‍ എം. ജോര്‍ജ് വധക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകം, ഗൂഢാലോചന, സംഘംചേരല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ ഒരാളെ വെറുതേവിട്ടു. 14-ാം പ്രതി അനീഷിനെയാണ് വെറുതേവിട്ടത്.
കാരി സതീശനടക്കം ഒമ്പതു പ്രതികള്‍ക്കു കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ തെളിവു നശിപ്പിച്ചതുമായാണു കണ്ടെത്തിയിരിക്കുന്നത്. കൊലപാതകകേസിലെ കുറ്റപത്രമാണു കോടതി പരിഗണിച്ചത്. ഗൂഢാലോചന കേസിലെ കുറ്റപത്രം അല്‍പ്പസമയത്തിനകം കോടതി പരിഗണിക്കും.
തിങ്കളാഴ്ച വിധി പറയുന്നതിനായി കേസ് പരിഗണിച്ചപ്പോള്‍ എല്ലാ പ്രതികളും ഹാജരില്ലാതിരുന്നതിനെത്തുടര്‍ന്നാണു വിധി പറയുന്നതു ഇന്നത്തേക്കു മാറ്റിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























