വിഎസിനോടടുക്കാന്‍ പിണറായി, വിഎസിനെ ചരിത്രം പഠിപ്പിക്കേണ്ടെന്ന് വെള്ളാപള്ളിയ്ക്ക് പിണറായിയുടെ താക്കീത്

വിഎസ് ആച്യുതാനന്ദനെ മതസാമുദായിക സംഘടനകളുടെ നേതാക്കന്‍മാര്‍ ചരിത്രം പഠിപ്പിക്കേണ്ടെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ശ്രീനാരായണ ധര്‍മം പാലിക്കേണ്ടവര്‍ അത് ചെയ്യാതിരുന്നാല്‍ വിമര്‍ശിക്കുക സ്വാഭാവികമാണെന്നും പിണറായി പറഞ്ഞു. വിമര്‍ശിച്ചതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയോ തന്നേയോ പള്ള് പറഞ്ഞാല്‍ എസ്.എന്‍.ഡി.പി ചെയ്യുന്നതിന് ന്യായീകരണമാവില്ലെന്നും പിണറായി പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എസിനെ ചരിത്രം പഠിപ്പിക്കുവാനാണു ചില സമുദായനേതാക്കള്‍ ശ്രമിക്കുന്നത്. എന്ത് ചരിത്രമാണ് വി.എസ് പഠിക്കേണ്ടതെന്നും പിണറായി ചോദിച്ചു. ശ്രീനാരായണ ഗുരുദേവനെ ഒരു ജാതിയുടെ മാത്രം ഗുരുവാക്കുവാന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നുവെന്നും പിണറായി ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























