ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎം ബിജെപി സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്തിന്റ വിവിധഭാഗങ്ങളില്‍ സിപിഎം ബിജെപി സംഘര്‍ഷമുണ്ടാകാന്‍ സാധ്യയുണ്ടെന്നു ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ആക്രമണ സാധ്യത ഉള്ളതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.
അടുത്തിടെ ഉണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്. പ്രശ്‌നബാധിത മേഖലകളായി ജില്ലാ പൊലീസ് മേധാവികള്‍ കണ്ടെത്തി റിപ്പോര്‍ട്ടു നല്‍കിയ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചു.
ശക്തി തെളിയിക്കാന്‍ ഇരുവിഭാഗവും ആയുധശേഖരണം നടത്തുന്നതായും വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറാതിരിക്കാന്‍ അതീവ ജാഗ്രതപാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഉണ്ടായത് 32 രാഷ്ട്രീയ കൊലപാതകങ്ങളാണെന്നാണ് പൊലീസിന്റെ കണക്ക്. ഇതില്‍ 18 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടുകേസുകളില്‍ ശിക്ഷ വിധിച്ചു. പത്തുകേസുകള്‍ അന്വേഷണത്തിലാണ്. പയ്യോളി മനോജന്‍, അനീഷ് രാജന്‍, ടി.പി. ചന്ദ്രശേഖരന്‍, മനോജ് കുമാര്‍, മുരളീധരന്‍, ദീപക് കൊലപാതക കേസുകളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചാണ് അന്വേഷണം നടക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 4,645 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























