തൃശൂരില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു; കൊലപാതകത്തിന് ശേഷം സ്വയം വെട്ടിപ്പരിക്കേല്‍പ്പിച്ച സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും കൊലപാതകം. തൃശൂരില്‍ അച്ഛന്‍ മകളെവെട്ടിക്കൊലപ്പെടുത്തി. സുരേഷാണ് മകള്‍ സുധയെ വെട്ടിക്കൊന്നത്. കൊലപാതകത്തിന് ശേഷം സ്വയം വെട്ടിപ്പരിക്കേല്‍പ്പിച്ച സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
സുധയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെയായി സുരേഷ് മദ്യപിച്ച് വീട്ടിലെത്തിയ ശേഷം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. വെങ്ങിണിശേരിയില്‍ വാടകയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. അടുത്തിടെയാണ് ഇവര്‍ വെങ്ങിണിശേരിയിലെ വീട്ടില്‍ താമസം ആരംഭിച്ചത്.
അതിനാല്‍ തന്നെ അയല്‍വാസികള്‍ക്ക് ഇവരേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. സുരേഷിന് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന കാര്യത്തില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha