രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവം; കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തു; അറസ്റ്റിലായവരിൽ രണ്ടുപേർ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് പോലീസ്

ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടു പേര്‍ ഉള്‍പ്പെടെ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തു. ഇതോടെ കൃത്യത്തില്‍ പങ്കെടുത്ത ആറു പേര്‍ പിടിയിലായി.
പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്‌ത ആലപ്പുഴ മുല്ലാത്ത് വാര്‍ഡില്‍ ഷീജ മന്‍സിലില്‍ സുഹൈലാണ് (24) അറസ്‌റ്റിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ കേസില്‍ ആകെ 14 പേര്‍ അറസ്‌റ്റിലായി.
https://www.facebook.com/Malayalivartha























