പാഠപുസ്തക അച്ചടി: അച്ചടി വകുപ്പും ഉത്തരവാദിയെന്ന് വി.എസ്

പാഠപുസ്തക അച്ചടി അവതാളത്തിലാക്കുകയും വിദ്യാര്‍ത്ഥികളുടെ ഭാവി കുളംതോണ്ടുകയും ചെയ്തതിന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെപ്പോലെ അച്ചടി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ.പി മോഹനും ഉത്തരവാദിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. അഴിമതി നടത്താന്‍ വേണ്ടി ഈ രണ്ട് മന്ത്രിമാര്‍ക്കും ഒത്താശ ചെയ്തുകൊടുക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാംഘട്ടമായി വിതരണം ചെയ്യേണ്ട പാഠപുസ്തകങ്ങള്‍ നവംബറില്‍ മാത്രമേ തയ്യാറാവൂ എന്നാണ് ഇപ്പോള്‍ പറയുന്നത്. പുസ്തകങ്ങള്‍ അച്ചടിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കെ.ബി.പി.എസിന്റെ പ്രവര്‍ത്തനം അവതാളത്തിലായതോടെ, പാഠ്യഭാഗങ്ങള്‍ പഠിപ്പിച്ച് തീരാറാകുന്ന ഘട്ടമായാലും പുസ്തകങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പില്ല. പാഠപുസ്തകങ്ങള്‍ക്ക് പുറമെ ലോട്ടറി ടിക്കറ്റുകളും സര്‍വ്വകലാശാലാ ഉത്തരക്കടലാസുകളുമൊക്കെ തയ്യാറാക്കേണ്ട ചുമതലയുളള കെ.ബി.പി.എസില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി ഒരു സ്ഥിരം എം.ഡി പോലും ഇല്ലെന്നും വി.എസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























