പോലീസ് സേനയ്ക്ക് കൂച്ചു വിലങ്ങിടാൻ ബെഹ്‌റ വേണം!... മുന്‍ സംസ്ഥാന മേധാവി ലോക് നാഥ് ബഹ്‌റയെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി പോലീസ് ആസ്ഥാനത്തിന്റെ താക്കോല്‍ ഏല്‍പ്പിച്ചതായി സൂചന....

മുന്‍ സംസ്ഥാന മേധാവി ലോക് നാഥ് ബഹ്‌റയെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി പോലീസ് ആസ്ഥാനത്തിന്റെ താക്കോല്‍ ഏല്‍പ്പിച്ചതായി സൂചന.
അനില്‍ കാന്തിന്റെ പെര്‍ഫോര്‍മന്‍സില്‍ അത്യപ്തി തോന്നിയതു കൊണ്ടാണ് ബഹ്‌റയെ വിളിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇനി ബഹ്‌റയുടെ ബാക്ക് സീറ്റ് ഡ്രൈവ് കണ്ട് കേരളത്തിന് ആശ്വസിക്കാം. ഏതായാലും ഇപ്പോഴുള്ളതിനെക്കാള്‍ മെച്ചമായിരിക്കും എന്നാണ് പോലീസ് തന്നെ പറയുന്നത്.
തലശേരിയില്‍ പീഡന കേസ് പ്രതിയെയും തിരുവനന്തപുരത്ത് എ.എസ് ഐ യെയും. സര്‍ക്കാര്‍ നേരിട്ട രീതിയും പോലീസില്‍ വ്യാപകമായ പ്രതിഷേധത്തിന്റെ കാരണമായിട്ടുണ്ട്. ബഹ്‌റയുടെ കാലത്ത് ഒരിക്കല്‍ പോലും സേനയില്‍ അതൃപ്തിയുണ്ടായിട്ടില്ല. അനില്‍ കാന്ത് മാന്യനായ ഉദ്യോഗസ്ഥനാണെന്ന് എല്ലാവര്‍ക്കുമറിയാം.എന്നാല്‍ അദ്ദേഹത്തിന്റെ കൈയില്‍ പോലീസ് നില്‍ക്കുന്നില്ല എന്നതാണ് ആരോപണം. ബഹ്‌റയെ പോലെ നയതന്ത്രം അറിയില്ല എന്നതാണ് അനില്‍ കാന്തിന്റെ കുഴപ്പം.ഒപ്പം നില്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥരാകട്ടെ കാന്തിനെ വേണ്ടത്ര പരിഗണിക്കുന്നുമില്ല.
പോലീസില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് മുമ്പ് ബഹ്‌റ പിണറായിയെ ഉപദേശിക്കുമായിരുന്നു.എന്നാല്‍ അത്തരമൊരു സമ്പ്രദായം ഇപ്പോള്‍ നടക്കുന്നില്ല. മുഖ്യമന്ത്രിയെ ഉപദേശിക്കാനുള്ള ധൈര്യം അനില്‍ കാന്തിനില്ല.
രഞ്ജിത്ത് വധക്കേസിലെ പ്രതിഷേധങ്ങള്‍ കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി ബഹ്‌റയു ടെ ഉപദേശം വാങ്ങിയത്.
സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരും ഡ്യൂട്ടിക്കെത്താന്‍ നിര്‍ദേശം നല്‍കിയതിന് പിന്നിലും ബഹ്‌റയുടെ ബുദ്ധിയാണെന്ന് കേള്‍ക്കുന്നു. .ആലപ്പുഴ രണ്‍ജിത് വധത്തിന്റെ പശ്ചാത്തലത്തില്‍ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആര്‍എസ്എസ് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താനിരിക്കെയാണ് പൊലീസിന്റെ സുരക്ഷ ക്രമീകരണം.
ഓരോ സ്റ്റേഷന്‍ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുളള സംവിധാനമൊരുക്കാനും നിര്‍ദേശമുണ്ട്. പ്രകടനക്കാര്‍ എത്തുന്ന വാഹന റൂട്ടുകള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാനും ടഒഛ മാര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു തരത്തിലുളള സംഘര്‍ഷവും ഉണ്ടാകാനുളള സാഹചര്യമൊരുക്കരുതെന്ന് ഡിജിപി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
താലൂക്കുകള്‍ കേന്ദ്രീകരിച്ചാണ് ആര്‍ എസ് എസിന്റെ പ്രതിഷേധ പ്രകടനം.പൊതുയോഗങ്ങളില്ലാതെയാണ് പരിപാടി.ഭീകരതയെ സംസ്ഥാന സര്‍ക്കാരും പൊലീസും പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആക്ഷേപം.
ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍ എസ് എസ് , എസ് ഡി പി ഐ വിഭാ?ഗങ്ങള്‍ക്കിടയില്‍ പ്രതിഷേധങ്ങളുണ്ടാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് പൊലീസിന് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ഇന്റലിജന്‍സ് വിഭാഗത്തെ ശാക്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. ആലപ്പുഴയില്‍ രണ്ടു കൊലപാതകങ്ങള്‍ നടന്നതാണ് ഇന്റലിജന്‍സ് വീഴ്ചയായി സര്‍ക്കാര്‍ കരുതുന്നത്. ഇനിയും ഒരു കൊലപാതകം നടന്നാല്‍ അത് സര്‍ക്കാരിന് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.
പോലീസില്‍ സംഘപരിവാറിന് സെല്ലുണ്ടെന്ന വാര്‍ത്തയും അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇത് അമര്‍ച്ച ചെയ്തില്ലെങ്കില്‍ പോലീസില്‍ കലാപമുണ്ടാകുമെന്ന സംശയം സര്‍ക്കാരിനുണ്ട്. അതു കൊണ്ടു കൂടിയാണ് ബഹ്‌റയില്‍ സര്‍ക്കാര്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.
പോലീസില്‍ ക്യത്യമായ നിരീക്ഷണം നടത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ബഹ്‌റക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരെയാണ് ഇക്കാര്യം ഏല്‍പ്പിച്ചിരിക്കുന്നത്. കൊച്ചി മെട്രോയില്‍ ബഹ്‌റക്ക് എടുത്തു പറയത്തക്ക ജോലിയൊന്നുമില്ല. അതിനാല്‍ തിരുവനന്തപുരത്ത് താമസിച്ച് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകനാവും.
https://www.facebook.com/Malayalivartha