മിസിസ് ഇന്ത്യ വേള്‍ഡ് കിരീടം കൊച്ചി സ്വദേശി ഐറിസ് മജുവിന്

മിസിസ് ഇന്ത്യ വേള്‍ഡ് കിരീടം കൊച്ചി സ്വദേശി ഐറിസ് മജുവിന്. നവംബറില്‍ ചൈനയില്‍ നടക്കുന്ന മിസിസ് വേള്‍ഡ് മല്‍സരത്തില്‍ ഐറിസ് രാജ്യത്തെ പ്രതിനിധീകരിക്കും. മിസിസ് വേള്‍ഡ് സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യ വനിതയെന്ന പ്രത്യേകതയും ഐറിസിനു സ്വന്തം.
മേയ് 17നു പുണെയില്‍ നടന്ന മിസിസ് ഇന്ത്യ നാഷനല്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മിസിസ് പ്ലാനറ്റ് റണ്ണറപ് സ്ഥാനം നേടിയാണു ഐറിസ് മജു പുതിയ നേട്ടം സ്വന്തമാക്കിയത്. മിസിസ് ഇന്ത്യ മല്‍സരത്തിനായി ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനില്‍ നിന്നു തിരഞ്ഞെടുത്ത 300 പേരില്‍ നിന്നാണു സെമിഫൈനലിലേക്കുള്ള 50 പേരെ കണ്ടെത്തിയത്. ഗ്രാന്‍ഡ് ഫിനാലെയില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35 സുന്ദരികള്‍ മാറ്റുരച്ചിരുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഏഷ്യ ഇന്റര്‍നാഷനല്‍ പേജന്റ്‌സ് ദേശീയ ഡയറക്ടര്‍ ദീപാലി ഫഡ്‌നിസ് ഐറിസിനെ കിരീടമണിയിച്ചു. മുപ്പത്തഞ്ചുകാരിയായ ഐറിസ് പെരുമാനൂര്‍ മാലോത്ത് വീട്ടില്‍ കേണല്‍ മജു ജോസഫിന്റെ ഭാര്യയാണ്. 12 വയസുകാരന്‍ ഏബല്‍ ജോസഫ് ഏക മകനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























