മുസ്ളീം സമൂഹമായോ മുസ്ളീം സംഘടനകളുമായോ സംഘപരിവാറിന് ഒരു തരത്തിനുള്ള പ്രശ്നവുമില്ല!! എണ്ണം പറഞ്ഞ തീവ്രവാദി സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്; ഇതുവരെ ഞങ്ങള്‍ അവഗണിച്ചു, എന്നാലിപ്പോള്‍ നിങ്ങളുടെ വെല്ലുവിളി ഞങ്ങള്‍ സ്വീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ടിനോട് വത്സന്‍ തില്ലങ്കേരി

സംഘപരിവാര്‍ നയം വ്യക്തമാക്കി ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി വത്സന്‍ തില്ലങ്കേരിയുടെ പ്രഖ്യാപനം. ഇന്ന് കേരളത്തിന്റെ വിവിധ ജില്ലകളില്‍ അങ്ങോളമിങ്ങോളം പോപ്പുലര്‍ ഫ്രണ്ടിനെതിരെയും എസ്ഡിപിഐക്കെതിരെയും സംഘപരിവാറിന്റെ വിവിധ സംഘടനകള്‍ നടത്തിയ പ്രകടനത്തിന്റെ ഉദ്‌ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,
'മുസ്ളീം സമൂഹമായോ മുസ്ളീം സംഘടനകളുമായോ സംഘപരിവാറിന് ഒരു തരത്തിനുള്ള പ്രശ്നവുമില്ല… ഇവിടെ കാലങ്ങളായി ജമായത് ഇസ്ലാമിയും, സുന്നി സംഘടനകളും, മുസ്‌ലിം ലീഗുമൊക്കെ ഉണ്ട്. അവരൊന്നും തമ്മില്‍ സംഘപരിവാറിന് ഒരു തരത്തിനുള്ള ശത്രുതയുമില്ല. ഞങ്ങളുടെ നയം പോപ്പുലര്‍ ഫ്രണ്ടിനോടാണ്. അവര്‍ക്ക് എതിരെയാണ്. എണ്ണം പറഞ്ഞ തീവ്രവാദി സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്.'
'കുറെ കാലമായി ഇവരിവിടെ ഞങ്ങളെ വെല്ലുവിളിച്ച് നടക്കുകയാണ്, ഞങ്ങള്‍ക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളു, ഇത് വരെ നിങ്ങളുടെ വെല്ലുവിളികള്‍ ഞങ്ങള്‍ അവഗണിക്കുകയായിരുന്നു. നിങ്ങള്‍ വെല്ലുവിളിച്ചപ്പോള്‍ അതിനെ ഞങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പക്ഷെ നിങ്ങള്‍ സകല സീമകളും ലംഘിച്ച് ഞങ്ങളുടെ പ്രവര്‍ത്തകരെ കൊല്ലുകയാണ്, നേതാക്കളെ അറിയാം എന്ന് ഭീഷണി മുഴക്കുകയാണ്, അവരെയൊക്കെ കൊല്ലും എന്ന് പ്രഖ്യാപിക്കുകയാണ്! '
'അത് കൊണ്ട് നിങ്ങളോട് പരസ്യമായി തന്നെ ഇനി ഞങ്ങള്‍ പറയുന്നു, നിങ്ങളുടെ വെല്ലുവിളി ഞങ്ങള്‍ സ്വീകരിക്കുന്നു. ഏത് മാര്‍ഗമാണ് സ്വീകരിക്കാനുള്ളത്, ആ മാര്‍ഗം നിങ്ങള്‍ സ്വീകരിക്കുക, ആ മാര്‍ഗത്തിന് ഞങ്ങളും തയ്യാറാണ്.'
'സര്‍ക്കാരുകളോട് ഒരു കാര്യം വ്യക്തമായി പറയാം , പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളെ അടക്കി നിര്‍ത്താന്‍ നിങ്ങള്‍ക്കാവുന്നില്ല എങ്കില്‍ അവരെ അടക്കേണ്ടത് പോലെ അടക്കാന്‍ സംഘപരിവാറിന് കരുത്തുണ്ട് … ആ കരുത്ത് ഞങ്ങള്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യും. അധികാരികള്‍ കാര്യത്തിന്‍്റെ ഗൗരവം മനസിലാക്കിയാല്‍ ഈ നാടിന് കൊള്ളാം. അത് പോലെ ആവേശം മൂത്ത് തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നവരോടും കൂടിയാണ് പറഞ്ഞത്. മനസ്സിലാക്കാന്‍ ഉള്ളവര്‍ക്ക് മനസിലാക്കാം.'
https://www.facebook.com/Malayalivartha