പീഡന പരാതിയില്‍ പിടിയിലായ കൗമാരക്കാരന്റെ പക്കല്‍ ഇരകളുടെ അശ്ലീലചിത്രങ്ങള്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വിദ്യാര്‍ഥിനിയുടേയും രക്ഷിതാക്കളുടേയും പരാതിയെ തുടര്‍ന്ന് പൊലീസ് പിടികൂടിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് ഞെട്ടി. സ്‌കൂള്‍ വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഒട്ടേറെപ്പേരുടെ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളുമായിരുന്നു ഫോണ്‍ നിറയെ. 18 വയസു തികയാന്‍ ഒരു മാസം മാത്രം ശേഷിക്കുന്ന പോളിടെക്‌നിക് വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതി മൂന്നു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു കാക്കനാട് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
ഇയാള്‍ മുന്‍പു പഠിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ഥിനിയും രക്ഷിതാക്കളുമാണു പൊലീസില്‍ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചു എന്നാണു പരാതി. പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണിലെ വാട്‌സ്ആപ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് മറ്റു വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ഇയാള്‍ വലയിലാക്കി ശാരീരിക ചൂഷണം ചെയ്തിരുന്നതായി ബോധ്യപ്പെട്ടത്.
എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ കൂടാതെ മുതിര്‍ന്ന സ്ത്രീകളുമായും ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഒട്ടേറെ കുട്ടികള്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെട്ടതായി ബോധ്യപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിനും നടപടിക്കുമുള്ള നീക്കത്തിലാണു പൊലീസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























