തച്ചങ്കരിയെ മാറ്റിയതിനെച്ചൊല്ലി വീണ്ടും തര്‍ക്കം: മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി, മാറ്റിയതായി സഹകരണ മന്ത്രി

കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തു നിന്ന് ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്ന് മാറ്റാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടില്ല. മന്ത്രിസഭയുടെ അനുമതിയില്ലാതെ ചീഫ് സെക്രട്ടറി തച്ചങ്കരിയെ മാറ്റികൊണ്ടുള്ള ഉത്തരവിറക്കിയതോടെയാണ് വിവാദം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ വിളിച്ചു അതൃപ്തി അറിയിക്കുകയും ചെയ്തു.
എന്നാല്‍ എംഡി സ്ഥാനത്തു നിന്ന് മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതായി ടോമിന്‍ തച്ചങ്കരി പറഞ്ഞു. അങ്ങനെ ഉത്തരവ് ഇല്ല. ഉത്തരവ് വന്നാല്‍ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. തച്ചങ്കരിയെ എംഡി സ്ഥാനത്തുനിന്നു മാറ്റിയിട്ടില്ലെന്നും അദ്ദേഹത്തിന് കെബിപിഎസ്സിന്റെ അധികച്ചുമതല കൂടി നല്‍കിയെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ മന്ത്രിസഭായോഗത്തിനുശേഷം പറഞ്ഞത്. എന്നാല്‍ ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹത്തെ മാറ്റിയതായി അറിയിപ്പ് വന്നത്. ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് സഹകരണവകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണനും മന്ത്രി രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ എതിര്‍പ്പിനെത്തുടര്‍ന്നു തീരുമാനമായില്ല. അതിനുശേഷം മുഖ്യമന്ത്രി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വാര്‍ത്താസമ്മേളനത്തിനു പോയ ശേഷം വീണ്ടും ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചയ്‌ക്കൊടുവില്‍ കണ്‍സ്യൂമര്‍ഫെഡില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ തീരുമാനമെടുക്കുകയും പകരം റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ എസ്. രത്‌നകുമാരനു കണ്‍സ്യൂമര്‍ഫെഡ് എംഡിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനമാകുകയും ചെയ്തു.
തച്ചങ്കരിയെ മാറ്റിയതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ പലയിടത്തും ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കണ്‍സ്യൂമെര്‍ഫെഡിന്റെ എറണാകുളത്തെ മേഖല ഓഫീസില്‍ തച്ചങ്കരിയ്ക്ക് അനുകൂലമായി ജീവനക്കാര്‍ പ്രകടനം നടത്തി. ഇതേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും തച്ചങ്കരിയുടെ കസേര തെറിക്കുമോ ഇല്ലയോ എന്നുള്ള തീരുമാനത്തില്‍ എത്തിച്ചേരുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























