സ്ഥലം മാറ്റിയതിനെതിനെതിരെ പ്രതിഷേധവുമായി വയനാട് എസ്പി അജിതാ ബീഗം

തന്റേടമുള്ള ഉദ്യോഗസ്ഥര്‍ അങ്ങനാണ്. ആരെയും പേടിക്കില്ല, തങ്ങളുടെ അഭിപ്രായം തുറന്നുപറയും ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.വയനാട് ജില്ലാ പൊലീസ് മേധാവി സ്ഥാനത്തു നിന്നു തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റിയതില്‍ അജിത ബീഗം ഐപിഎസിന് അതൃപ്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ അജിത പോസ്റ്റിട്ടുവെങ്കിലും പിന്നീടു പിന്‍വലിച്ചു.
വയനാട്ടില്‍ നിന്ന് സ്ഥലംമാറ്റിയത് അപ്രതീക്ഷിതമായെന്ന് എസ്പി അജിതാ ബീഗം. വയനാട്ടിലേക്കു പ്രതീക്ഷയോടെയാണ് വന്നതെന്നും സ്ഥലംമാറ്റിയത് അപ്രതീക്ഷിതയമായെന്നും അജിതാ ബീഗം പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുത്ത നടപടികളാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.
അതേസമയം, സ്ഥലംമാറ്റത്തില്‍ പ്രതിഷേധം എസ്പി അജീത ബീഗം ഫെയ്‌സ്ബുക്കിലും കുറിച്ചു. അസ്വസ്ഥതയുണ്ടാക്കുന്ന മാറ്റമെന്നും കീഴടങ്ങില്ലെന്ന കരുതലാണ് തന്റെ ശക്തിയെന്നും അജീത ബീഗം പോസ്റ്റില്‍ പറയുന്നു.
ജില്ലയിലെ മാതൃകാ എസ്പിയെന്ന പേര് ചുരുങ്ങിയ കാലംകൊണ്ട് അജിതാ ബീഗം നേടിയെടുത്തിരുന്നു. ആദിവാസിമേഖലയില്‍ ജോലി ചെയ്യണമെന്ന ആഗ്രഹത്തിലെത്തി അജിതാ ബീഗത്തെ അഞ്ച് മാസം കൊണ്ടു മടക്കി അയയ്ക്കുകയായിരുന്നു. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായാണ് അജിതാ ബീഗത്തെ നിയമിച്ചിരിക്കുന്നത്.
എന്തായാലും സര്‍ക്കാര്‍ തീരുമാനമാണ്. അതൃപ്തിയുണ്ട്. കൂടുതലൊന്നും പറയാനില്ല. ഇവിടെയുള്ള സമയംവരെ കൃത്യമായി ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട്. എനിക്ക് ജോലിയില്‍ തൃപ്തിയുണ്ട്. അതുകൊണ്ട് പ്രശ്‌നമില്ല. പെട്ടെന്നു സ്ഥലംമാറ്റം വന്നതുകൊണ്ട് പ്രശ്‌നമുണ്ട്. അത്രയേ ഉള്ളൂ, അജിതാ ബീഗം പറഞ്ഞു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷവും നേതൃത്വത്തിനു തലവേദനയായതുമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം. സംഭവത്തില്‍ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റിനെതിരെ നടപടിയെടുത്തതിന് കല്‍പ്പറ്റ സിഐയെയും സ്ഥലംമാറ്റിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























